ETV Bharat / sports

വില്ലിങ്ടണ്‍ ടി20; സഞ്ജു പുറത്ത് - ടീം ഇന്ത്യ വാർത്ത

ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് ഒരു സിക്‌സ് ഉൾപ്പെടെ എട്ട് റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ

Sanju out news  സഞ്ജു പുറത്ത് വാർത്ത  ടീം ഇന്ത്യ വാർത്ത  team india news
സഞ്ജു
author img

By

Published : Jan 31, 2020, 1:18 PM IST

വില്ലിങ്ടണ്‍: ആരാധകരെ നിരാശരാക്കി ന്യൂസിലന്‍ഡിനെതിരായ ടി20യില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ രണ്ടാമത്തെ ഓവറില്‍ പുറത്ത്. അഞ്ച് പന്ത് കളിച്ച താരത്തിന് ഒരു സിക്‌സ് അടക്കം എട്ട് റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. സ്‌കോട്ട് കഗ്ലിയന്‍റെ പന്തില്‍ മിച്ചല്‍ സാന്‍റ്നർക്ക് ക്യാച്ച് വഴങ്ങിയാണ് താരം പുറത്തായത്. പരമ്പരയില്‍ താരത്തിന് ആദ്യമായാണ് അവസരം ലഭിക്കുന്നത്. നേരത്തെ ശ്രീലങ്കക്ക് എതിരെ അന്തിമ ഇലവനില്‍ അവസരം ലഭിച്ചെങ്കിലും ആറ് റണ്‍സ് മാത്രം എടുക്കാനെ താരത്തിന് സാധിച്ചുള്ളൂ. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തുമെന്ന് നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വ്യക്തമാക്കിയിരുന്നു.

അവസാനം വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 48 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ. 11 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ടീം ഇന്ത്യക്ക് രണ്ടാമത് നഷ്‌ടമായത്. ബെന്നറ്റിന്‍റെ പന്തില്‍ മിച്ചല്‍ സാന്‍റ്നർക്ക് ക്യാച്ച് വഴങ്ങിയാണ് കോലി പുറത്തായത്. ഒമ്പത് പന്തില്‍ രണ്ട് ഫോർ അടക്കം താരം 11 റണ്‍സെടുത്തു. 14 പന്തില്‍ 24 റണ്‍സെടുത്ത ഓപ്പണർ ലോകേഷ്‌ രാഹുലും ശ്രേയസ്‌ അയ്യരുമാണ് ക്രീസില്‍.

നേരത്തെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-0ത്തിന് ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാമില്‍ട്ടണിലും ഓക്‌ലാന്‍ഡിലുമായാണ് മത്സരങ്ങൾ നടന്നത്. ന്യൂസിലന്‍ഡില്‍ ആദ്യമായാണ് ഒരു പരമ്പര ടീം ഇന്ത്യ സ്വന്താമാക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.