ETV Bharat / sports

ആന്‍റിഗ്വ ടെസ്‌റ്റ്: ഇന്ത്യ മികച്ച നിലയില്‍ - ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് ടെസ്‌റ്റ്

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും അര്‍ധ സെഞ്ച്വറി നേടി . അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ഇഷാന്ത് ശര്‍മയുടെ പ്രകടനമാണ് കരീബിയന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.

ആന്‍റിഗ്വ ടെസ്‌റ്റ്: ഇന്ത്യ മികച്ച നിലയില്‍
author img

By

Published : Aug 25, 2019, 11:57 AM IST

ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ. ഏഴ് വിക്കറ്റ് കയ്യിലിരിക്കെ ടീമിന് 260 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡ്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും അര്‍ധ സെഞ്ച്വറി നേടി . 81 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യയെ കോഹ്‌ലിയുടെയും രഹാനെയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്കെത്തിച്ചത്. കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 297 റണ്‍സിനെതിരെ 227 റണ്‍സെടുക്കാനെ വെസ്‌റ്റ് ഇന്‍ഡീസിനായുള്ളു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ഇഷാന്ത് ശര്‍മയുടെ പ്രകടനമാണ് കരീബിയന്‍ ബാറ്റിങ് നിരയുടെ പ്രകടനം ശരാശരിയില്‍ ഒതുക്കിയത്. ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതവും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.