ETV Bharat / sports

ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കാന്‍ വിന്‍ഡീസ് ടീം

author img

By

Published : Jul 15, 2020, 4:49 PM IST

1988ലാണ് അവസാനമായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്

west indies team news  england tour news  വെസ്റ്റ് ഇന്‍ഡീസ് ടീം വാര്‍ത്ത  ഇംഗ്ലണ്ട് പര്യടനം വാര്‍ത്ത
വിന്‍ഡീസ് ടീം

ഹൈദരാബാദ്: പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന് അവസരം ഒരുങ്ങുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം ജൂലൈ 16ന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കും. 1988ലാണ് ഇംഗ്ലണ്ടില്‍ അവസാനമായി വെസ്റ്റ് ഇന്‍ഡീസ് ടീം പരമ്പര സ്വന്തമാക്കുന്നത്. സതാംപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് ടീം നാല് വിക്കറ്റിന്‍റെ ചരിത്ര ജയം സ്വന്തമാക്കിയിരുന്നു. ജേസണ്‍ ഹോള്‍ഡറിന്‍റെ നേതൃത്വത്തില്‍ വിന്‍ഡീസ് ടീം സതാംപ്റ്റണില്‍ ആതിഥേയര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി. സതാംപ്റ്റണില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഹോള്‍ഡര്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 20 വര്‍ഷത്തിന് ശേഷമാണ് ഒരു കരീബിയന്‍ ബൗളര്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കുന്നത്.

ഒമ്പത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസര്‍ ഷാനണ്‍ ഗബ്രിയേലാണ് സതാംപ്റ്റണില്‍ ഇംഗ്ലണ്ടിന്‍റെ പരാജയം ഉറപ്പാക്കിയത്. മത്സരത്തിലെ താരമായി ഗബ്രിയേലിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടിന് ശേഷം വിന്‍ഡീസ് ടീം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുന്നുവെന്ന പ്രത്യേകതയും സതാംപ്റ്റണ്‍ ടെസ്റ്റിനുണ്ടായിരുന്നു. ഇതിന് മുമ്പ് 2000ത്തിലാണ് വിന്‍ഡീസ് ടീം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ വിജയിച്ചത്. രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സെടുത്ത മധ്യനിര താരം ജെര്‍മെയിന്‍ ബ്ലാക്ക്‌വുഡാണ് ആതിഥേയര്‍ ഉയര്‍ത്തിയ 200 റണ്‍സെന്ന സ്‌കോര്‍ മറികടക്കാന്‍ സഹായിച്ചത്. 154 പന്തില്‍ 12 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു ബ്ലാക്ക്‌വുഡിന്‍റെ ഇന്നിങ്സ്. രണ്ടാം ഇന്നിങ്സില്‍ റോസ്റ്റണ്‍ ചേസുമായി ചേര്‍ന്ന് 73 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും ഡൗറിച്ചുമായി ചേര്‍ന്ന് 68 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടും ബ്ലാക്ക്‌വുഡ് ഉണ്ടാക്കി.

പരമ്പരയിലെ അടുത്ത മത്സരം വ്യാഴാഴ്ച തുടങ്ങാനിരിക്കുമ്പോള്‍ വിന്‍ഡീസ് ടീം പ്രതീക്ഷയിലാണ്. ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന രണ്ട് മത്സരങ്ങളിലും സമനിലയെങ്കിലും നേടാനായാല്‍ വിന്‍ഡീസിന് പരമ്പര സ്വന്തമാക്കാനാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.