സിഡ്‌നി: ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാർണർ പങ്കെടുക്കുന്നത് സംശയമാണ്. ഇന്ത്യക്ക് എതിരെ ഫീല്‍ഡ് ചെയ്യുന്നതിനിടെ നാലാം ഓവറിൽ ഡൈവ് ചെയ്തതിനെ തുടർന്നാണ് വാർണർക്ക് പരിക്കേറ്റത്. മുടന്തി കളിക്കളം വിട്ട വാര്‍ണറെ സ്‌കാനിങ്ങിന് വിധേയനാക്കിയിട്ടുണ്ട്.
പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്‌സ്‌വെൽ, ഫിസിയോ ഡേവിഡ് ബിക്ലി എന്നിവരുടെ സഹായത്തോടെയാണ് വാര്‍ണര്‍ പുറത്തേക്ക് എത്തിയത്. നാഡീസംബന്ധമായ പരിക്കിനെ തുര്‍ന്ന് താരം ശേഷിക്കുന്ന ഏകദിനത്തിലും വരാനിരിക്കുന്ന ടി20 പരമ്പരയിലും കളിക്കുന്ന കാര്യം സംശയമാണ്.
രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയ 51 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ 389 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൊവിഡ് 19ന് ശേഷം കളിച്ച ആദ്യ പരമ്പരതന്നെ ഇതോടെ ടീം ഇന്ത്യക്ക് നഷ്‌ടമായി. സിഡ്‌നിയില്‍ 51 റണ്‍സിന്‍റെ പരാജയമാണ് കോലിയും കൂട്ടരും ഏറ്റുവാങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ലോകേഷ് രാഹുല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.