ഹാമില്‍ട്ടണ്‍: ബാറ്റ് കൊണ്ട് മാത്രമല്ല ഫീല്‍ഡിങ്ങിലും മിന്നും താരമായി മാറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലെ ഫീല്‍ഡിങ്ങില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ജോണ്ടി റോഡ്‌സിനെ ഓർമ്മിപ്പിച്ചാണ് കോലിയുടെ പ്രകടനം.
-
That loud shout out from King Kohli 'COME ON, YES BOSS' Crazy Runout 🔥🔥 #NZvIND pic.twitter.com/Mz5lY509j2
— The Dislike Button (@Dislike_B0T) February 5, 2020 " class="align-text-top noRightClick twitterSection" data="
">That loud shout out from King Kohli 'COME ON, YES BOSS' Crazy Runout 🔥🔥 #NZvIND pic.twitter.com/Mz5lY509j2
— The Dislike Button (@Dislike_B0T) February 5, 2020That loud shout out from King Kohli 'COME ON, YES BOSS' Crazy Runout 🔥🔥 #NZvIND pic.twitter.com/Mz5lY509j2
— The Dislike Button (@Dislike_B0T) February 5, 2020
29-ാം ഓവറിലായിരുന്നു കോലിയുടെ മിന്നല്‍ ഫീല്‍ഡിങ്ങ്. പേസർ ജസ്‌പ്രീത് ബുമ്രയുടെ മൂന്നാമത്തെ പന്ത് പ്രതിരോധിച്ച് അതിവേഗത്തില്‍ സിംഗിളെടുക്കാന്‍ റോസ്‌ടെയ്‌ലർ നോണ്‍ സ്ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടി. എന്നാല്‍ കവറില്‍ ഫീല്‍ഡ് ചെയ്യുന്ന കോലി ഓടിയടുത്ത് പന്തുമായി സ്‌ട്രൈക്കിങ് എന്‍ഡില്‍ സ്‌റ്റംപിലേക്ക് കുതിച്ചു. കോലിയുടെ ശ്രമം വെറുതെയായില്ല. കിവീസ് നിരയില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്തിരുന്ന ഓപ്പണർ ഹെന്‍റട്രി നിക്കോൾസണ്‍ റണ്‍ ഔട്ടായി. ജോണ്ടി റോഡ്‌സിന്‍റെ പ്രകടനത്തെ ഓർമ്മിപ്പിച്ചാണ് കോലിയുടെ പ്രകടനം. നിക്കോളാസ് പുറത്താകുമ്പോൾ 171 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു കിവീസ്. 128 പന്തില്‍ 11 ഫോർ ഉൾപ്പെടെ 78 റണ്‍സായിരുന്നു കൂടാരം കയറുമ്പോൾ താരത്തിന്‍റെ പേരിലുണ്ടായിരുന്നത്.
-
📍 Jonty Rhodes
— Cricket World Cup (@cricketworldcup) January 4, 2019 " class="align-text-top noRightClick twitterSection" data="
|
|
| _ _ _ _ _ _ _ _ _ _
|
📍 Throwing |
the |
ball |
_ _ _ _ _ _ _ _ _ _ |
|
|
|
📍 Diving like Superman pic.twitter.com/oKDdj0thON
">📍 Jonty Rhodes
— Cricket World Cup (@cricketworldcup) January 4, 2019
|
|
| _ _ _ _ _ _ _ _ _ _
|
📍 Throwing |
the |
ball |
_ _ _ _ _ _ _ _ _ _ |
|
|
|
📍 Diving like Superman pic.twitter.com/oKDdj0thON📍 Jonty Rhodes
— Cricket World Cup (@cricketworldcup) January 4, 2019
|
|
| _ _ _ _ _ _ _ _ _ _
|
📍 Throwing |
the |
ball |
_ _ _ _ _ _ _ _ _ _ |
|
|
|
📍 Diving like Superman pic.twitter.com/oKDdj0thON
1992-ല്‍ പാകിസ്ഥാന് എതിരായ ഏകദിന മത്സരത്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സിന്‍റെ പറക്കും ഫീല്‍ഡിങ്ങിന് ലോകം സാക്ഷ്യം വഹിച്ചത്. അന്ന് പാകിസ്ഥാന്‍റെ മധ്യനിര താരം ഇന്‍സമാം ഉൾ ഹക്കിനെയാണ് ജോണ്ടി റോഡ്‌സ് ഡൈവ് ചെയ്‌ത് റണ്‍ ഔട്ടാക്കിയത്. ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച റണ്‍ ഔട്ടുകളില്‍ ഒന്നായിരുന്നു അത്. അന്ന് 78 റണ്‍സെടുത്താണ് ഇന്‍സമാം കൂടാരം കയറിയത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഹാമില്‍ട്ടണില്‍ നടന്ന ആദ്യ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 11 പന്ത് ശേഷിക്കെ ജയം സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 347 റണ്‍സെടുത്തു. ടോസ് നേടിയ കിവീസ് ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി എട്ടാം തീയ്യതിയാണ് പരമ്പരയിലെ അടുത്ത മത്സരം.