ETV Bharat / sports

അണ്ടർ -19 ലോകകപ്പ്; ഇന്ത്യ- ബംഗ്ലാദേശ് കലാശപ്പോരാട്ടം - ഇന്ത്യ ജയിച്ചു വാർത്ത

സെന്‍വെസ്‌ പാർക്കില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ നേരിടും.

under-19 world cup news  അണ്ടർ 19 ലോകകപ്പ് വാർത്ത  world cup final news  ലോകകപ്പ് ഫൈനല്‍ വാർത്ത  India win news  Bangladesh win news  ഇന്ത്യ ജയിച്ചു വാർത്ത  ബംഗ്ലാദേശ് വിജയിച്ചു വാർത്ത
ബംഗ്ലാദേശ്
author img

By

Published : Feb 6, 2020, 10:04 PM IST

ജോഹന്നാസ് ബർഗ്: അണ്ടര്‍-19 ലോകകപ്പ് ഫൈനല്‍ ലൈനപ്പായി. ഞായറാഴ്‌ച്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും.

സെന്‍വെസ്‌ പാർക്കില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ എതിരാളികളായ ന്യൂസിലന്‍ഡ് ഉയർത്തിയ 212 റണ്‍സെന്ന വിജയ ലക്ഷ്യം 35 പന്ത് ശേഷിക്കെ ആറ് വിക്കറ്റിന് ബംഗ്ലാദേശ് മറികടന്നു. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 211റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി മധ്യനിര ബാറ്റ്‌സ്‌മാന്‍ ബെക്കാം വീലര്‍ ഗ്രീനാളും 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബാംഗ്ലാദേശിനായി ഷൊരീഫുൾ ഇസ്ലാം മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ ഷമീം ഹുസൈന്‍, ഹസ്സന്‍ മുറാദ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും റക്കീബുൾ ഹസ്സന്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് സെഞ്ച്വറി സ്വന്തമാക്കിയ മഹ്മ്മദുള്‍ ഹസന്‍ ജോയിയുടെ പിന്‍ബലത്തില്‍ അനായാസ ജയം സ്വന്തമാക്കി. 127 പന്തില്‍ 13 ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. തൗഹിദ് ഹ്രദോയ് 40 റണ്‍സെടുത്ത് പുറത്തായപ്പോൾ ഷഹദത്ത് ഹുസൈന്‍ 40 റണ്‍സെടുത്തും നായകന്‍ അക്‌ബർ അലി നാല് റണ്‍സെടുത്തും പുറത്താകാതെ നിന്നു. സെഞ്ച്വറി സ്വന്തമാക്കിയ ബംഗ്ലാദേശിന്‍റെ മഹ്മ്മദുള്‍ ഹസന്‍ ജോയിയാണ് കളിയിലെ താരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.