ETV Bharat / sports

ഉമ്മര്‍ അക്‌മല്‍ വിഡ്ഢി, വാതുവെപ്പ് ക്രിമിനല്‍ കുറ്റമാക്കണം: റമീസ് രാജ - ഉമ്മര്‍ അക്‌മല്‍ വാര്‍ത്ത

വാതുവെപ്പ് നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് ഇത്തരക്കാരെ ജയിലില്‍ അടയ്‌ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം" - റമീസ് രാജ ട്വീറ്റ് ചെയ്‌തു.

'Umar Akmal makes it to the list of idiots': Ramiz Raja  Umar Akmal latest news  pcb latest news  ഉമ്മര്‍ അക്‌മല്‍ വാര്‍ത്ത  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്ത
ഉമ്മര്‍ അക്‌മല്‍ വിഡ്ഢി, വാതുവെപ്പ് ക്രിമിനല്‍ കുറ്റമാക്കണം: റമീസ് രാജ
author img

By

Published : Apr 28, 2020, 10:49 AM IST

ന്യൂഡല്‍ഹി: വാതുവെപ്പുകാര്‍ സമീപിച്ചത് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാത്തതിന്‍റെ പേരില്‍ മൂന്ന് വര്‍ഷത്തെ വിലക്ക് നേരിടുന്ന പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമ്മര്‍ അക്മലിനെതിരെ നെതിരെ മുന്‍ പാക് താരം റമീസ് രാജ. ഉമ്മര്‍ വിഡ്ഢിളുടെ പട്ടികയിലേക്ക് പേര് ചേര്‍ത്തിരിക്കുന്നുവെന്ന് രാജ വിമര്‍ശിച്ചു. വാതുവെപ്പ് ക്രിമിനല്‍ കുറ്റമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രാജ ട്വിറ്ററില്‍ കുറിച്ചു.

"മൂന്ന് വര്‍ഷത്തെ വിലക്ക് കിട്ടിയതോടെ ഉമ്മര്‍ അക്‌മല്‍ വിഡ്ഢികളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. തന്‍റെ മികച്ച കഴിവാണ് ഉമ്മര്‍ നശിപ്പിച്ചു കളയുന്നത്. വാതുവെപ്പ് നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് ഇത്തരക്കാരെ ജയിലില്‍ അടയ്‌ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം" - റമീസ് രാജ ട്വീറ്റ് ചെയ്‌തു. വാതുവെപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സൻ മാനിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ അഴിമതിയുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് ഉമ്മര്‍ അക്‌മലിനെതിരെ നടപടി എടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.