ETV Bharat / sports

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വേറിട്ട ആദരമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

author img

By

Published : Mar 2, 2019, 7:24 PM IST

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, വി.വി.എസ് ലക്ഷ്‌മണ്‍, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചിട്ടുണ്ട്

അഭിനന്ദന്‍ വര്‍ധമാൻ

പാക് സൈന്യത്തിന്‍റെ പിടിയില്‍ നിന്നും മോചിതനായ വിങ്കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വേറിട്ട സ്വീകരണമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി.സി.സി.ഐയും.

വിങ്കമാന്‍ഡര്‍ അഭിനന്ദന്‍ എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്‌സിയാണ് നീലപ്പട ഇന്ത്യയുടെ വീര നായകനായി തയ്യാറാക്കിയത്. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി പുറത്തുവിട്ടത്. ജേഴ്സിയില്‍ 'വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ നമ്പര്‍ വണ്‍', "നീ ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കി. നിങ്ങളുടെ മനോബലവും മഹത്വവും തലമുറകള്‍ക്ക് പ്രചോദനമാണ്'- ബി.സി.സി.ഐ കുറിച്ചു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, വി.വി.എസ് ലക്ഷ്‌മണ്‍, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചിട്ടുണ്ട്. 'നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ഹീറോ' എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. 'യഥാര്‍ത്ഥ ഹീറോ' എന്നാണ് അഭിനന്ദനെ കോഹ്‌ലി വിശേഷിപ്പിച്ചത്.

Intro:Body:

പാക് സൈന്യത്തിന്‍റെ പിടിയില്‍ നിന്നും മോചിതനായ വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വേറിട്ട സ്വീകരണമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി.സി.സി.ഐയും. 

വിങ് കമാന്‍റര്‍ അഭിനന്ദന്‍ എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്‌സിയാണ് നീലപ്പട ഇന്ത്യയുടെ വീര നായകനായി തയ്യാറാക്കിയത്. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി പുറത്തുവിട്ടത്.  ജേഴ്സിയില്‍ 'വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ നമ്ബര്‍ വണ്‍',  "നീ ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കി. നിങ്ങളുടെ മനോബലവും മഹത്വവും തലമുറകള്‍ക്ക് പ്രചോദനമാണ്'- ബി.സി.സി.ഐ കുറിച്ചു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, വി.വി.എസ് ലക്ഷ്‌മണ്‍, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിട്ടുണ്ട്. 'നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ഹീറോ' എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. 'യഥാര്‍ത്ഥ ഹീറോ' എന്നാണ് അഭിനന്ദനെ വിരാട് കോലി വിശേഷിപ്പിച്ചത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.