ETV Bharat / sports

'ആരെയും തോല്‍പ്പിക്കാനുള്ള കരുത്തുണ്ട്': ടെസ്റ്റ് ടീമിനെ പുകഴ്ത്തി ഗവാസ്‌കർ - ഇന്ത്യന്‍ ടെസ്റ്റ് ടീം

മുതിര്‍ന്ന താരങ്ങളില്ലാതെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയ ടീം ഇംഗ്ലണ്ടിനെതിരെ സ്വദേശത്തും വിജയിച്ച് മികവ് തെളിയിച്ചു

ഗവാസ്‌കർ  സുനിൽ ഗവാസ്‌കർ  gavaskar  sunil gavaskar  ഇന്ത്യന്‍ ടെസ്റ്റ് ടീം  വീരാട് കോലി
'ആരെയും തോല്‍പ്പിക്കാനുള്ള കരുത്ത് ഈ ടീമിനുണ്ട്': ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പുകഴ്ത്തി ഗവാസ്‌കർ
author img

By

Published : Apr 1, 2021, 10:13 PM IST

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പുകഴ്ത്തി മുൻ താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്‌കർ. ഏത് ടീമിനെയും വിദേശത്തും സ്വദേശത്തും തോൽപ്പിക്കാനുള്ള കരുത്ത് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനുണ്ട്. മുതിര്‍ന്ന താരങ്ങളില്ലാതെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയ ടീം ഇംഗ്ലണ്ടിനെതിരെ സ്വദേശത്തും വിജയിച്ച് മികവ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. പല പുതിയ നിയമങ്ങളും ബാറ്റ്‌സ്മാൻമാർക്ക് മുൻതൂക്കം നൽകുന്ന രീതിയിലാണ് ഇപ്പോഴുള്ളത്. ബൗളര്‍മാരുടെ പ്രധാന ആയുധമായ ബൗൺസറിന് നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ ഇത്തവണ വിരാട് കോലി ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കുമെന്നും താരത്തിന്‍റെ ഫോം ടീമിലെ മറ്റുതാരങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.