ETV Bharat / sports

നടരാജനും സുന്ദറും... ടീം ഇന്ത്യയില്‍ എല്ലാം ഒരു സ്വപ്‌നം പോലെ....

മാത്യുവാഡെയെ പുറത്താക്കി നടരാജനും സ്മിത്തിനെ പുറത്താക്കി സുന്ദറും ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റുകൾ സ്വന്തമാക്കുമ്പോൾ അതൊരു സ്വപ്‌ന സാക്ഷാത്കാരം കൂടിയായിരുന്നു.

india vs australia test
നടരാജനും സുന്ദറും... ടീം ഇന്ത്യയില്‍ എല്ലാം ഒരു സ്വപ്‌നം പോലെ....
author img

By

Published : Jan 16, 2021, 2:55 PM IST

ബ്രിസ്ബെയിൻ: ഭുവനേശ്വർ കുമാർ, ഇശാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ആർ അശ്വിൻ, രവിന്ദ്ര ജഡേജ... ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ ബൗളിങ് നിര. ഏത് വമ്പൻ ബാറ്റിങ് നിരയേയും എറിഞ്ഞിടാൻ കഴിവുള്ള സംഘം. ആറ് മാസങ്ങൾക്ക് മുൻപ് വരെ ഇവർ ഇന്ത്യൻ ടീമിന്‍റെ സ്ഥിരം സംഘമായിരുന്നു. പക്ഷേ ഇശാന്ത് ശർമയ്ക്ക് പരിക്കേറ്റതോടെ സംഘത്തിലെ ആദ്യ വിള്ളല്‍ വീണു. തൊട്ടുപിന്നാലെ ഭുവനേശ്വർ കുമാറും പരിക്കേറ്റ് പിൻമാറി. അതൊന്നും ടീം ഇന്ത്യയെ ബാധിച്ചില്ല. നമ്മുടെ പേസ് ബാറ്ററി പിന്നെയും ശക്തമായിരുന്നു.

ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾക്കായി ഇന്ത്യ വിമാനം കയറുമ്പോൾ പരിക്ക് വലിയൊരു ആശങ്കയായിരുന്നില്ല. പക്ഷേ വിമാനം ഇറങ്ങി ആദ്യ മത്സരം പിന്നിട്ടപ്പോൾ തന്നെ സംഗതി കൈവിട്ട കളിയായി. മുഹമ്മദ് ഷമിയും ഉമേഷ് യാദവും രണ്ടാം ടെസ്റ്റ് കഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങി. മൂന്നാം ടെസ്റ്റ് കഴിഞ്ഞതോടെ ജസ്പ്രീത് ബുംറ, ആർ അശ്വിൻ, രവിന്ദ്ര ജഡേജ... എന്നിവരും പരിക്കുമായി നാട്ടിലേക്ക് മടങ്ങി. നാലാം ടെസ്റ്റ് ബ്രിസ്‌ബെയിനില്‍ തുടങ്ങുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ ഇന്ത്യൻ ടീം ആശങ്കയോടെ നില്‍ക്കേണ്ട സാഹചര്യം.

ടി-20 മത്സരത്തിനായി മാത്രം ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന വാഷിങ്ടൺ സുന്ദർ, നെറ്റ്‌സില്‍ പന്തെറിയാൻ മാത്രം ടീമിനൊപ്പം കൊണ്ടുപോകുകയും പിന്നീട് ഏകദിന, ടി-20 ടീമുകളില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത ടി നടരാജൻ, 2018ല്‍ ഒരു ടെസ്റ്റ് മാത്രം കളിച്ച് പരിചയമുള്ള ശാർദുല്‍ താക്കൂർ എന്നിവർ ഇന്ത്യൻ ടീമില്‍ കളിക്കുന്നു. വാഷിങ്ടൺ സുന്ദറിനും ടി നടരാജനും ഒരിക്കലും സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റമാണ് ബ്രിസ്‌ബെയിനില്‍ സംഭവിച്ചത്.

ബ്രിസ്‌ബെയിനില്‍ ടീം പ്രഖ്യാപിക്കുമ്പോൾ നായകൻ അജിങ്ക്യ രഹാനെയ്ക്ക് പോലും സ്വന്തം ടീമില്‍ വിശ്വാസമില്ലാത്ത അവസ്ഥ. ഇന്ത്യയുടെ പതിനൊന്ന് പേരും കൂടി ആകെ കളിച്ചത് 215 ടെസ്റ്റ് മത്സരങ്ങൾ. അതേസമയം ഓസീസ് ടീം അംഗങ്ങൾ കളിച്ചത് 505 ടെസ്റ്റ് മത്സരങ്ങൾ. ഏതാണ് 290 മത്സരങ്ങൾ അധികം.

ഇന്ത്യൻ ടീമിലെ ഏറ്റവും മുതിർന്ന ബൗളറായ മുഹമ്മദ് സിറാജിന് ആകെയുള്ളത് രണ്ട് ടെസ്റ്റ് മത്സരം മാത്രം കളിച്ചുള്ള പരിചയം. പിന്നെയുള്ളത് നവദീപ് സെയ്‌നി. അദ്ദേഹത്തിന് ഒരു മത്സരം മാത്രം കളിച്ച് പരിചയം. പക്ഷേ ടീം ഇന്ത്യ തളർന്നിരുന്നില്ല. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാൻമാരുടെ പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ള മാർനസ് ലബുഷെയിൻ, സ്റ്റീവ് സ്മിത്ത് എന്നിവർക്കെതിരെ മനസുറപ്പോടെ ഇവർ പന്തെറിഞ്ഞു. ബ്രിസ്ബെയിനില്‍ ഓപ്പണർ വാർണർ ഒരു റൺസിനും മാർകസ് ഹാരിസ് അഞ്ച് റൺസിനും കൂടാരം കയറി. സിറാജിനും താക്കൂറിനും വിക്കറ്റ്. മാത്യുവാഡെയെ പുറത്താക്കി നടരാജനും സ്മിത്തിനെ പുറത്താക്കി സുന്ദറും ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റുകൾ സ്വന്തമാക്കുമ്പോൾ അതൊരു സ്വപ്‌ന സാക്ഷാത്കാരം കൂടിയായിരുന്നു.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോൾ അരങ്ങേറ്റക്കാരായ വാഷിങ്ടൺ സുന്ദറും ടി നടരാജനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയിരുന്നു. ശാർദുല്‍ താക്കൂറും മൂന്ന് വിക്കറ്റ് നേടി രണ്ടാം മത്സരം അവിസ്‌മരണീയമാക്കി. പരിക്കിന്‍റെ തലവേദന അവിടെയും അവസാനിക്കുന്നില്ല. ഒന്നാം ഇന്നിംഗ്സില്‍ എട്ട് ഓവർ മാത്രം എറിഞ്ഞ് നവദീപ് സെയ്‌നി മൈതാനം വിട്ടത് വീണ്ടും ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.