ETV Bharat / sports

കൊവിഡിനെ കരുതിയിരിക്കണമെന്ന് സച്ചിന്‍ - കൊവിഡ് വാർത്ത

ശുചിത്വം ഉറപ്പാക്കണമെന്നും പൗരന്‍മാർ എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം ഉറപ്പാക്കണമെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കർ പറഞ്ഞു.

Sachin news  COVID-19 news  WHO news  സച്ചിന്‍ വാർത്ത  കൊവിഡ് വാർത്ത  ഡബ്യൂഎച്ച്ഒ വാർത്ത
സച്ചിന്‍
author img

By

Published : Mar 18, 2020, 10:11 PM IST

ഹൈദരാബാദ്: കൊവിഡ് 19 മുന്നറിയിപ്പുകൾ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കൈ കഴുകുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്വീകരിക്കണമെന്ന് സച്ചിന്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വം ഉറപ്പാക്കണമെന്നും പൗരന്‍മാർ എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം പാലിക്കണമെന്നും മാസ്‌റ്റർ ബ്ലാസ്റ്റർ വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കണമെന്ന് സച്ചിന്‍.

ഇത്തരം ലളിതമായ പ്രവർത്തനങ്ങളിലൂടെ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ സാധിക്കുമെന്നും സച്ചിന്‍ പറഞ്ഞു. ആൾക്കൂട്ടങ്ങൾക്ക് ഇടയിലേക്ക് പോകാന്‍ പാടില്ല. രോഗ ലക്ഷണങ്ങൾ ഉള്ളവർ ഡോക്‌ടറുടെ സേവനം തേടണമെന്നും സച്ചിന്‍ വ്യക്തമാക്കി.

  • As citizens, we have to act responsibly.

    We could follow simple steps to keep the Corona Virus at bay.
    It is my request to everyone to follow basic guidelines to try our best to ensure we all stay safe. #IndiaFightsCorona @MoHFW_INDIA

    — Sachin Tendulkar (@sachin_rt) March 18, 2020 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നിരുന്നു. ഇതിനകം രാജ്യത്ത് 147 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ലോകത്ത് ഉടനീളം വൈറസ് ബാധിച്ച് ഇതിനകം 7,500-ല്‍ അധികം പേർ മരിച്ചപ്പോൾ 1,85,000 പേർ വൈറസ് ബാധിച്ച് ചികിത്സയിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.