ETV Bharat / sports

പുറത്ത് നിന്നുള്ളവരെന്ന് സച്ചിന്‍; സര്‍ക്കാര്‍ സെലിബ്രറ്റിയെന്ന് പ്രശാന്ത് ഭൂഷണ്‍

പോപ്പ് ഗായിക റിഹാന കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്‌തിനെ തുടര്‍ന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ ട്വീറ്റിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.

സച്ചിനും കര്‍ഷക സമരവും വാര്‍ത്ത  സച്ചിനും പ്രശാന്ത് ഭൂഷണും വാര്‍ത്ത  സച്ചിനു റിഹാനയും വാര്‍ത്ത  sachin and peasant struggle news  sachin and prashant bhushan news  sachin and rihanna news
സച്ചിന്‍, പ്രശാന്ത് ഭൂഷണ്‍
author img

By

Published : Feb 4, 2021, 3:40 PM IST

ന്യൂഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കര്‍ഷക സമരം രാജ്യത്ത് ശക്തമായി തുടരുമ്പോഴും പ്രതികരിക്കാതിരിക്കുന്നവര്‍ ഹൃദയ ശൂന്യരായ നട്ടെല്ലില്ലാത്ത സര്‍ക്കാര്‍ സെലിബ്രറ്റികളെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ ട്വീറ്റ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ജലവും ഇന്‍റര്‍നെറ്റും വൈദ്യുതിയും ഇല്ലാതായപ്പോള്‍ ഈ വമ്പന്‍ സെലിബ്രറ്റികളൊന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് മൗനം ഭേദിച്ച് പുറത്ത് വന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു.

  • All these Indian big shot celebs remained mute when protesting farmers were being walled in,their electricity, water&internet cut off& BJP goons brought in to stone them;
    They suddenly unmuted themselves when @rihanna& @GretaThunberg spoke out!
    Spineless,heartless sarkari celebs! https://t.co/VBzHZm5kWQ

    — Prashant Bhushan (@pbhushan1) February 3, 2021 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസമാണ് പോപ്പ് ഗായിക റിഹാന രംഗത്ത് വന്നത്. ഇതിന് പിന്നാലെ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്‌തു.

  • India’s sovereignty cannot be compromised. External forces can be spectators but not participants.
    Indians know India and should decide for India. Let's remain united as a nation.#IndiaTogether #IndiaAgainstPropaganda

    — Sachin Tendulkar (@sachin_rt) February 3, 2021 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്‌ച വരുത്തരുത്. പുറത്ത് നിന്നുള്ളവര്‍ക്ക് കാഴ്‌ചക്കാരായി നില്‍ക്കാം. പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഒരുമിച്ച് ഐക്യത്തോടെ നില്‍ക്കാം. എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. സച്ചിന്‍റെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നത്.

കൂടുതല്‍ വായനക്ക്: കർഷക വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോലി, കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് ട്വീറ്റ്

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്ത് വന്നതിന് പിന്നലെയാണ് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ട്വീറ്റ്. കര്‍ഷക സമരത്തെ അനുകൂലിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. കര്‍ഷകര്‍ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമെന്നായിരുന്നു കോലിയുടെ ട്വീറ്റ്. സച്ചിന്‍റെ ട്വീറ്റിന് പിന്നാലെയാണ് കോലി നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.