സിഡ്‌നി: കൊവിഡിനെ തുടര്‍ന്ന് ഗാലറിയിലിരുന്ന ക്രിക്കറ്റ് കാണാന്‍ വീണ്ടും അവസരം. വെള്ളിയാഴ്‌ച ആരംഭിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സിഡ്‌നി ഏകിദനത്തില്‍ കാണികളെ ഗാലറിയിലേക്ക് പ്രവേശിപ്പിക്കും. സിഡ്‌നി ഗാലറിക്ക് ഉള്‍ക്കൊള്ളാവുന്നതില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാണ് കളി കാണാന്‍ അവസരമുണ്ടാവുക. കൊവിഡിനെ തുടര്‍ന്ന് എട്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഗാലറിയിലേക്ക് കാണികള്‍ എത്തുന്നത്. മാര്‍ച്ച് മാസത്തില്‍ കൊവിഡ് 19ന തുടര്‍ന്ന സ്‌തംഭിച്ച ക്രിക്കറ്റ് ലോകം രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് പുനരാരംഭിച്ചത്.
സിഡ്‌നിയില്‍ നടക്കുന്ന ആദ്യത്തെ രണ്ട് ഏകദിനങ്ങളില്‍ 50 ശതമാനം കാണികളെയും കാന്‍ബറയില്‍ നടക്കുന്ന മൂന്നാമത്തെ ഏകദിനത്തില്‍ 65 ശതമാനം കാണികളെയും പ്രവേശിപ്പിക്കും. കാണികള്‍ക്ക് മുന്നില്‍ വീണ്ടും കളിക്കാന്‍ ലഭിക്കുന്ന അവസരത്തെ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ടിം പെയിന്‍ പറഞ്ഞു. ഏറെ കാലം മുമ്പാണ് കാണികള്‍ക്ക് മുമ്പില്‍ ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസറ്റുകളും ടീം ഇന്ത്യ കളിക്കും. ടെസ്റ്റ് പരമ്പര അടുത്ത മാസം 17ന് അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ഡേ-നൈറ്റ് ടെസ്റ്റോടെ ആരംഭിക്കും.