ന്യൂഡല്‍ഹി: എംഎസ് ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ധോണിക്കൊപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായിരുന്നു റെയ്‌ന. ധോണി നായക സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം റെയ്‌നക്ക് ദേശീയ ടീമില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും റെയ്‌ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഭാഗമായി തുടരും. നിലവില്‍ മഹേന്ദ്രസിങ് ധോണിയാണ് ഐപിഎല്ലില്‍ സി.എസ്.കെ.യുടെ നായകന്‍. 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ടി20യും റെയ്‌ന ഇന്ത്യക്കായി കളിച്ചു. 2018 ജൂലൈയില്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലാണ് റെയ്‌ന അവസാനമായി കളിച്ചത്.
ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും വിരമിച്ചു - raina new
2018 ജൂലൈയില്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സുരേഷ് റെയ്‌ന ഇന്ത്യക്കായി അവസാനമായി കളിച്ചത്