ETV Bharat / sports

കൊവിഡിനെ തോല്‍പ്പിക്കാന്‍ ഹാഫ് മാരത്തോണ്‍ ഓടി ബെന്‍ സ്റ്റോക്‌സ് - സ്റ്റോക്‌സ് വാർത്ത

യൂറോപ്പില്‍ കൊവിഡ് 19 ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച ഇംഗ്ലണ്ടില്‍ ഇതിനകം 30,000-ത്തില്‍ അധികം പേർ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞു.

covid 19 news  stokes news  സ്റ്റോക്‌സ് വാർത്ത  കൊവിഡ് 19 വാർത്ത
ബെന്‍ സ്റ്റോക്‌സ്
author img

By

Published : May 6, 2020, 6:04 PM IST

ന്യൂഡല്‍ഹി: മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ധനശേഖരണാർത്ഥം ഹാഫ് മാരത്തോണ്‍ ഓടി ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെന്‍ സ്റ്റോക്‌സ്. 28 വയസുള്ള താരം ഒരു മണിക്കൂറും 39 മിനുട്ടും 41 സെക്കന്‍റും എടുത്താണ് ഹാഫ് മാരത്തോണ്‍ ഓടി തീർത്തത്. സ്റ്റോക്‌സിന്‍റെ ആദ്യത്തെ മാരത്തോണ്‍ കൂടിയായിരുന്നു ഇത്. വീടിന് സമീപത്തെ വഴിയാണ് താരം ഇതിനായി തെരഞ്ഞെടുത്തത്.

നാഷണല്‍ ഹെല്‍ത്ത് സർവീസിനുള്ള ധനശേഖരണാർത്ഥമാണ് സ്‌റ്റോക്‌സിന്‍റെ ഓട്ടം. ഇത് ആർക്കെങ്കിലും പ്രചോദനമാവുമെന്ന് കരുതുന്നുവെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ പറയുന്നു. സംഭവന നല്‍കാനുള്ള മേല്‍വിലാസവും സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. എന്‍എച്ച്എസ് ചാരിറ്റീസിലേക്കോ ചാന്‍സ് ടു ഷൈനിലേക്കോ സംഭാവന നല്‍കാമെന്ന് സ്‌റ്റോക്‌സ് പറയുന്നു.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോക്‌സ് ഇതിനകം 63 ടെസ്റ്റ് മത്സരങ്ങളും 95 ഏകദിനങ്ങളം കളിച്ചു. ഇതേവരെ 184 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നായി സ്റ്റോക്‌സ് 7,043 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 258 റണ്‍സെടുത്തതാണ് ഏറ്റവും ഉയർന്ന സ്‌കോർ. 2011 ഓഗസ്റ്റില്‍ അയർലെന്‍ഡിന് എതിരെയാണ് താരം ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്.

യൂറോപ്പില്‍ കൊവിഡ് 19 ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച ഇംഗ്ലണ്ടില്‍ ഇതിനകം 30,000-ത്തില്‍ അധികം പേർ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ധനശേഖരണാർത്ഥം ഇംഗ്ലണ്ടില്‍ വിവിധ പരിപാടികൾ നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.