ETV Bharat / sports

അവസരം ലഭിച്ചാല്‍ ഓസീസ് ടീമിനെ നയിക്കാന്‍ ആഗ്രഹമുണ്ട്: സ്റ്റീവ് സ്മിത്ത്

author img

By

Published : Mar 30, 2021, 6:28 PM IST

ക്രിക്കറ്റ് ഓസ്‌ട്രേലിയ (സി‌എ) അത്തരത്തിലൊരു തീരുമാനത്തിലെത്തുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കും

Steve Smith  Australia  സ്റ്റീവ് സ്മിത്ത്  ക്രിക്കറ്റ് ഓസ്‌ട്രേലിയ  ഓസ്‌ട്രേലിയ  ക്രിക്കറ്റ്
അവസരം ലഭിച്ചാല്‍ ഓസീസ് ടീമിനെ നയിക്കാന്‍ ആഗ്രഹമുണ്ട്: സ്റ്റീവ് സ്മിത്ത്

സിഡ്നി: അവസരം ലഭിച്ചാൽ ദേശീയ ടീമിനെ വീണ്ടും നയിക്കാൻ താൽപ്പര്യമുണ്ടെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തിന് ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് ആഗ്രഹം വെളിപ്പെടുത്തി താരം രംഗത്തെത്തിയത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ (സി‌എ) അത്തരത്തിലൊരു തീരുമാനത്തിലെത്തുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് സ്മിത്ത് പറഞ്ഞു. മറിച്ചാണ് തീരുമാനമെങ്കില്‍ അതു നല്ലതാണ്. അതിനെ അംഗീകരിക്കുമെന്നും ടിം പെയ്നെ പിന്തുണച്ച അതേ രീതിയിൽ ചുമതലയുള്ള ആരെയും താന്‍ പിന്തുണയ്ക്കുമെന്നും 35-കാരനായ താരം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ടെസ്റ്റ്, ഏകദിന ടീമുകളെ ടിം പെയ്നും ടി20 ടീമിനെ ആരോണ്‍ ഫിഞ്ചുമാണ് നയിക്കുന്നത്.

2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗണില്‍ നടന്ന ടെസ്റ്റിലാണ് സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടത്. അന്ന് ഓസീസ് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന സ്മിത്തിന് 12 മാസത്തെ വിലക്കും, ക്യാപ്റ്റന്‍സി വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് മാറിയ സ്മിത്ത് നേരത്തെ തന്നെ ദേശീയ ടീമില്‍ തിരിച്ചെത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ക്യാപ്റ്റന്‍സി വിലക്ക് നീങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.