ജോഹന്നാസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ പ്രതിസന്ധി. സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. സ്‌പോര്‍ട്‌സ് കോണ്‍ഫെഡറേഷന്‍ ആന്‍റ് ഒളിമ്പിക്ക് കമ്മിറ്റിയുടെതാണ് നടപടി. ദക്ഷിണാഫ്രിക്കയിലെ കായിക വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സംഘടനയാണ് എസ്‌എഎസ്‌സിഒസി.
അതേസമയം സംഘടനയുടെ നടപടി അംഗീകരിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. നടപടിക്കെതിരെ നിയമോപദേശം സ്വീകരിക്കാനാണ് ബോര്‍ഡിന്‍റെ തീരുമാനം.
അടുത്തിടെ സിഎസ്‌എ പ്രസിഡന്‍റ് ക്രിസ് നെസ്‌നാനി, സിഇഒ ജാക്വസ് ഫോള്‍ എന്നിവര്‍ ചുമതലകളില്‍ നിന്നും ഒഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോര്‍ഡ് പിരിച്ച് വിട്ടത്. ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ട നടപടി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്നാണ് സൂചന.