ETV Bharat / sports

പൂജാരയെ നാലാം നമ്പരിൽ ഇറക്കാൻ ഗാംഗുലിയുടെ നിർദേശം - സൗരവ് ഗാംഗുലി

ലോകകപ്പില്‍ നാലാം നമ്പറില്‍ പുതിയൊരാളെ തിരയണമെന്ന വെല്ലുവിളി ടീമിനു മുന്നിലുണ്ട്. ആ സ്ഥാനത്ത് ഇന്ത്യയുടെ ടെസ്റ്റ് താരം പൂജാരയെ ഇറക്കണമെന്നാണ് ഗാംഗുലിയുടെ നിര്‍ദേശം.

ചേതശ്വർ പൂജാര
author img

By

Published : Mar 16, 2019, 5:41 PM IST

ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാനായി ചേതേശ്വർ പൂജാരയെ ഇറക്കണമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. ഏകദിനത്തില്‍ നേരത്തേ രാഹുല്‍ ദ്രാവിഡ് കളിച്ച അതേ റോളില്‍ പൂജാരക്ക് തിളങ്ങാനാകുമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി എന്നിവരുള്‍പ്പെടുന്ന ടോപ്പ് ത്രീ കഴിഞ്ഞാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് ആശ്രയിക്കാൻ സാധിക്കുന്നത് എം.എസ് ധോണിയെ മാത്രമാണ്. എന്നാല്‍ നിര്‍ണായകമായ നാലാം നമ്പറിൽ കളിക്കാൻ മികച്ചൊരു താരമില്ലെന്നത് ഇന്ത്യയുടെ പ്രധാന പോരായ്മയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലരെയും ഈ സ്ഥാനത്ത് ഇന്ത്യ പരീക്ഷിച്ചിട്ടും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ഒരു താരത്തെ ടീമിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ അമ്പാട്ടി റായുഡുവാണ് നാലാം നമ്പറില്‍ ഇറങ്ങിയത്. എന്നാല്‍ താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതോടെ ലോകകപ്പില്‍ നാലാം നമ്പറില്‍ പുതിയൊരാളെ തിരയണമെന്ന വെല്ലുവിളി ടീമിനു മുന്നിലുണ്ട്. ആ സ്ഥാനത്ത് ഇന്ത്യയുടെ ടെസ്റ്റ് താരം പൂജാരയെ ഇറക്കണമെന്നാണ് ഗാംഗുലിയുടെ നിര്‍ദേശം.

ഇന്ത്യയുടെ ടോപ്പ് ത്രീ ബാറ്റ്‌സ്മാന്‍മാര്‍ ഏറെ റണ്‍സ് നേടാന്‍ മിടുക്കുള്ളപ്പോള്‍ മധ്യനിരയില്‍ സ്ഥിരതയാണ് ഇന്ത്യക്കു കൂടുതല്‍ വേണ്ടത്. പൂജാര നാലാമനായി ഇറങ്ങിയാൽ മധ്യനിരയില്‍ ടീമിന് കൂടുതൽ മികച്ച പ്രകടനങ്ങൾ ലഭിക്കും. എന്നാൽ തന്‍റെഅഭിപ്രായം പലര്‍ക്കും തമാശയായി തോന്നാം. ഫീല്‍ഡിങില്‍ അദ്ദേഹത്തിന് മികവ് കുറവാണെങ്കിലും ബാറ്റിംഗില്‍ മിടുക്കനാണ്. നിലവിൽ നാലാം നമ്പരിൽ കളിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ബാറ്റ്സ്മാൻ പൂജാരയാണെന്നും ഗാംഗുലി‌ കൂട്ടിച്ചേർത്തു.

Intro:Body:

ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാനായി ചേതശ്വർ പൂജാരയെ ഇറക്കണമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. ഏകദിനത്തില്‍ നേരത്തേ രാഹുല്‍ ദ്രാവിഡ് കളിച്ച അതേ റോളില്‍ പുജാരക്ക് തിളങ്ങാനാകുമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു.

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി എന്നിവരുള്‍പ്പെടുന്ന ടോപ്പ് ത്രീ കഴിഞ്ഞാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് ആശ്രയിക്കാൻ സാധിക്കുന്നത് എം.എസ് ധോണിയെ മാത്രമാണ്. എന്നാല്‍ നിര്‍ണായകമായ നാലാം നമ്പറിൽ കളിക്കാൻ മികച്ചൊരു താരമില്ലെന്നത് ഇന്ത്യയുടെ പ്രധാന പോരായ്മയാണ്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലരെയും ഈ സ്ഥാനത്ത് ഇന്ത്യ പരീക്ഷിച്ചിട്ടും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ഒരു താരത്തെ ഇന്ത്യക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ അമ്പാട്ടി റായുഡുവാണ് നാലാം നമ്പറില്‍ ഇറങ്ങിയത്. എന്നാല്‍ താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതോടെ ലോകകപ്പില്‍ നാലാം നമ്പറില്‍ പുതിയൊരാളെ തിരയണമെന്ന വെല്ലുവിളി ടീമിനു മുന്നിലുണ്ട്. ആ സ്ഥാനത്ത് ഇന്ത്യയുടെ ടെസ്റ്റ് താരം പൂജാരയെ ഇറക്കണമെന്നാണ് ഗാംഗുലിയുടെ നിര്‍ദേശം.

ഇന്ത്യയുടെ ടോപ്പ് ത്രീ ബാറ്റ്‌സ്മാന്‍മാര്‍ ഏറെ റണ്‍സ് നേടാന്‍ മിടുക്കുള്ളപ്പോള്‍ മധ്യനിരയില്‍ സ്ഥിരതയാണ് ഇന്ത്യക്കു കൂടുതല്‍ വേണ്ടത്. പൂജാര നാലാമനായി ഇറങ്ങിയാൽ മധ്യനിരയില്‍ ടീമിന് കൂടുതൽ മികച്ച പ്രകടനങ്ങൾ ലഭിക്കും. എന്നാൽ തന്റെ അഭിപ്രായം പലര്‍ക്കും തമാശയായി തോന്നാം. ഫീല്‍ഡിങില്‍ അദ്ദേഹത്തിന് മികവ് കുറവാണെങ്കിലും ബാറ്റിംഗില്‍ മിടുക്കനാണ്. നിലവിൽ നാലാം നമ്പരിൽ കളിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ബാറ്റ്സ്മാൻ പൂജാരയാണെന്നും ഗാംഗുലി‌ കൂട്ടിച്ചേർത്തു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.