കൊൽക്കത്ത: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ഇന്ത്യയുടെ മുൻ ക്യാപ്റ്റനായ ഗാംഗുലി ഒരാഴ്‌ചയിലധികമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജ്യേഷ്‌ഠൻ സ്നേഹശിഷ് ഗാംഗുലിക്ക് പോസിറ്റീവായതിനെ തുടർന്നാണ് നിരീക്ഷണത്തിലായത്. വെള്ളിയാഴ്‌ച വൈകിട്ടാണ് പരിശോധനാഫലം ലഭിച്ചത്.
അതേസമയം സ്നേഹശിഷ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറിയായ സ്നേഹശിഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെർച്വൽ യോഗങ്ങളിൽ പങ്കെടുക്കുകയും ജോലി തുടരുകയും ചെയ്യുന്നുണ്ട്. സ്നേഹശിഷിന്‍റെ ഭാര്യയുൾപ്പെടെ കുടുംബത്തിൽ നിരവധി ആളുകൾ പോസിറ്റീവാണ്.