ETV Bharat / sports

ഗാംഗുലിക്ക് ഐസിസിയുടെ തലപ്പത്തിരിക്കാന്‍ യോഗ്യത: ഡേവിഡ് ഗോവർ - ganguly news

ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് നിലവിലെ സാഹചര്യത്തില്‍ പ്രാധാന്യം ഏറെയാണെന്നും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ ഡേവിഡ് ഗോവർ

ഡേവിഡ് ഗോവർ വാർത്തർ  ഗാംഗുലി വാർത്ത  ഐസിസി വാർത്ത  ബിസിസിഐ വാർത്ത  icc news  bcci news  ganguly news  david gower news
ഗാംഗുലി
author img

By

Published : May 15, 2020, 6:23 PM IST

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അധ്യക്ഷനാകുള്ള കഴിവ് ഗാംഗുലിക്ക് ഉണ്ടെന്ന് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ ഡേവിഡ് ഗോവർ. ഐസിസിയെ നയിക്കാന്‍ ഗാംഗുലി പ്രാപ്‌തനാണ്. ഐസിസിയെ നയിക്കാനുള്ള രാഷ്‌ട്രീയ നൈപുണ്യം അദ്ദേഹത്തിനുണ്ട്. നിലവില്‍ ബിസിസിഐ പ്രസിഡന്‍റ് എന്ന നിലയില്‍ ഗാംഗുലി മികച്ച പ്രവർത്തനമാണ് കാഴ്‌ചവെക്കുന്നത്. ക്രിക്കറ്റ് ലോകത്ത് ഏറ്റവും കാഠിന്യമേറിയ ജോലികളില്‍ ഒന്നാണ് ബിസിസിഐ അധ്യക്ഷന്‍റേത്. കോടിക്കണക്കിന് ആരാധകരാണ് ഇന്ത്യന്‍ ക്രിക്കറ്റിനുള്ളത്. നിരവധി കാര്യങ്ങൾ നിയന്തിക്കാനുള്ള കഴിവ് പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹത്തിന് വേണമെന്നും ഗോവർ പറഞ്ഞു.

ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് നിലവിലെ സാഹചര്യത്തില്‍ പ്രാധാന്യം ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെസ്റ്റ് മത്സരത്തിന്‍റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. വ്യക്തിഗത മികവും ടീമെന്ന നിലയിലെ മികവും മാറ്റുരക്കാന്‍ സാധിക്കുക ടെസ്റ്റ് മത്സരങ്ങളിലൂടെയാണ്. ക്രിക്കറ്റിലെ ഏറ്റവും പ്രധാനപെട്ട ഫോർമാറ്റ് ടെസ്റ്റാണെന്നും ഡേവിഡ് ഗോവർ പറഞ്ഞു.

1978 മുതല്‍ 1992 വരെ ഇംഗ്ലണ്ടിനു വേണ്ടി 117 ടെസ്റ്റ് മല്‍സരങ്ങളില്‍ ഗോവര്‍ കളിച്ചിട്ടുണ്ട്. 8231 റണ്‍സാണ് അദ്ദേഹം നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.