ETV Bharat / sports

വനിതാ ട്വന്‍റി ട്വന്‍റി റാങ്കിംഗിൽ ഇന്ത്യൻ വനിതകൾക്ക് നേട്ടം - ദീപ്‌തി ശര്‍മ്മ

ജെമീമ ആറാം സ്ഥാനത്തു നിന്നും രണ്ടാമതെത്തി. മന്ദാന നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമതെത്തി.

ഫയൽചിത്രം
author img

By

Published : Feb 12, 2019, 9:50 PM IST

ഐ.സി.സി ട്വന്‍റി-ട്വന്‍റി റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ജെമീമ റോഡ്രിഗസും സ്‌മൃതി മന്ദാനയും. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ 132 റണ്‍സ് അടിച്ചുകൂട്ടിയ ജെമീമ ആറാം സ്ഥാനത്ത് നിന്നുയർന്ന് രണ്ടാം സ്ഥാനത്തെത്തി. പരമ്പരയില്‍ കൂടുതല്‍ റണ്‍സ് (180) നേടിയ മന്ദാന നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമതെത്തി. ന്യൂസിലൻഡിന്‍റെ സൂസി ബൈറ്റ്സാണ് ഒന്നാമത്.

ബൗളര്‍മാരില്‍ രാധാ യാദവും, ദീപ്‌തി ശര്‍മ്മയുമാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍. സ്‌പിന്നര്‍ രാധാ യാദവ് 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തെത്തിയപ്പോള്‍ ദീപ്‌തി ശര്‍മ്മ അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് പതിനാലാമതെത്തി. ഓസ്‌ട്രേലിയയുടെ മഗാന്‍ സ്‌കോട്ടും ഇന്ത്യയുടെ പൂനം യാദവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ടീം റാങ്കിംഗില്‍ ടി-20 ലോകകപ്പുയര്‍ത്തിയ ഓസ്‌ട്രേലിയ തന്നെയാണ് മുന്നില്‍. ഇന്ത്യയെ 3-0ന് കീഴടക്കിയ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ടിനെ മറികടന്ന് രണ്ടാമതെത്തി. കിവീസിനോട് പരമ്പര കൈവിട്ട ഇന്ത്യന്‍ വനിതകള്‍ നാലാമതാണ്. ഓള്‍റൗണ്ടര്‍മാരില്‍ വിന്‍ഡീസ് താരം ഡീന്‍ഡ്ര ഡോട്ടിന്‍ ഒന്നാമതെത്തിയതാണ് മറ്റൊരു ശ്രദ്ധേയ നേട്ടം.

Intro:Body:

ഐ.സി.സി ട്വന്റി-ട്വന്‍റി റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ജെമീമ റോഡ്രിഗസും സ്‌മൃതി മന്ദാനയും. 

ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ 132 റണ്‍സ് അടിച്ചുകൂട്ടിയ ജെമീമ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് രണ്ടാമതെത്തി. പരമ്പരയില്‍ കൂടുതല്‍ റണ്‍സ് (180) നേടിയ മന്ദാന നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമതെത്തി. കിവീസിന്‍റെ സൂസി ബൈറ്റ്സാണ് ഒന്നാമത്. 

ബൗളര്‍മാരില്‍ രാധ യാദവും ദീപ്‌തി ശര്‍മ്മയുമാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍. സ്‌പിന്നര്‍ രാധ യാദവ് 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തെത്തിയപ്പോള്‍ ദീപ്‌തി ശര്‍മ്മ അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് പതിനാലാമതെത്തി. ഓസ്‌ട്രേലിയയുടെ  മഗാന്‍ സ്‌കോട്ടും ഇന്ത്യയുടെ പൂനം യാദവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 

ടീം റാങ്കിംഗില്‍ ടി20 ലോകകപ്പുയര്‍ത്തിയ ഓസ്‌ട്രേലിയ തന്നെയാണ് മുന്നില്‍. ഇന്ത്യയെ 3-0ന് കീഴടക്കിയ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ടിനെ മറികടന്ന് രണ്ടാമതെത്തി. കിവീസിനോട് പരമ്പര കൈവിട്ട ഇന്ത്യന്‍ വനിതകള്‍ നാലാമതാണ്. ഓള്‍റൗണ്ടര്‍മാരില്‍ വിന്‍ഡീസ് താരം ഡീന്‍ഡ്ര ഡോട്ടിന്‍ ഒന്നാമതെത്തിയതാണ് മറ്റൊരു ശ്രദ്ധേയ നേട്ടം. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.