ETV Bharat / sports

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ കഠിന പരിശീലനമെന്ന് ശിഖര്‍ ധവാന്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ടീം ഇന്ത്യ മൂന്ന് വീതം എകദിനവും ടി20യും പര്യടനത്തിന്‍റെ ഭാഗമായി കളിക്കും

author img

By

Published : Nov 16, 2020, 10:38 PM IST

Shikhar Dhawan on australia tour  Australia vs India  cricket australia  indian cricket team  shikhar dhawan  ധവാന്‍ പരിശീലനം തുടങ്ങി വാര്‍ത്ത  കപ്പ് നിലനിര്‍ത്തുമെന്ന് ധവാന്‍ വാര്‍ത്ത  dhawan started training news  dhawan says keep the cup news
ധവാന്‍

സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനുള്ള പരിശീലനം ഫുള്‍ സ്വിങ്ങിലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. പരിശീലനം നടത്തുന്ന ദൃശ്യം ഉള്‍പ്പെടെ ധവാന്‍ ട്വീറ്റ് ചെയ്‌തു. സിഡ്‌നിയില്‍ ഐസൊലേഷനില്‍ കഴിയുന്ന ടീം ഇന്ത്യ ആദ്യഘട്ട കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവെന്ന് കണ്ടെത്തിയതതോടെയാണ് പരിശീലനം ആരംഭിച്ചത്. ധവാന്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് ട്വീറ്റിലുള്ളത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം എകദിനവും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളും ടീം ഇന്ത്യ കളിക്കും. ആദ്യ മത്സരം ഈ മാസം 27ന് ആരംഭിക്കും. ടെസ്റ്റ് പരമ്പരക്ക് ഡേ-നൈറ്റ് മത്സരത്തോടെ ഡിസംബര്‍ 17ന് തുടക്കമാകും. അതേസമയം അഡ്‌ലെയ്‌ഡിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്.

വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതിനകം പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഏകിദന ടി20 പരമ്പകളിലും ആദ്യ ടെസ്റ്റിലും കളിച്ച ശേഷം കോലി നാട്ടിലേക്ക് വിമാനം കയറും. അച്ഛനാകാന്‍ പോകുന്ന സാഹചര്യത്തിലാണ് കോലി നാട്ടിലേക്ക് മടങ്ങുന്നത്. കോലി, അനുഷ്‌ക ശര്‍മ താര ദമ്പതികള്‍ക്ക് ജനുവരിയില്‍ കുഞ്ഞ് പിറക്കുമെന്നാണ് കരുതുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.