ദുബെെ: അന്താരാഷ്ട്ര ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യയുടെ കൗമാര താരം ഷഫാലി വർമ്മ. 750 റേറ്റിങ് പോയന്‍റു നേടിയാണ് ഷഫാലി ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പ്രകടനമാണ് 17 കാരിക്ക് തുണയായത്. മത്സരത്തില്‍ 47 റൺസ് നേടാന്‍ ഷഫാലിക്കായിയിരുന്നു.
-
Look who's back on 🔝
— ICC (@ICC) March 23, 2021 " class="align-text-top noRightClick twitterSection" data="
India opener @TheShafaliVerma regains the No.1 spot in the @MRFWorldwide ICC Women's T20I Rankings.
Full list: https://t.co/py2wQA3VZq
">Look who's back on 🔝
— ICC (@ICC) March 23, 2021
India opener @TheShafaliVerma regains the No.1 spot in the @MRFWorldwide ICC Women's T20I Rankings.
Full list: https://t.co/py2wQA3VZqLook who's back on 🔝
— ICC (@ICC) March 23, 2021
India opener @TheShafaliVerma regains the No.1 spot in the @MRFWorldwide ICC Women's T20I Rankings.
Full list: https://t.co/py2wQA3VZq
രണ്ട് പോയന്‍റ് വ്യത്യാസത്തില്‍ 748 റേറ്റിങ്ങുമായി ഓസ്ട്രേലിയയുടെ ബെത്ത് മൂണി രണ്ടാം സ്ഥാനത്തുണ്ട്. 716 റേറ്റിങ്ങുമായി ന്യൂസീലൻഡിന്‍റെ സോഫി ഡേവിൻ മൂന്നാമതാണ്. ഒമ്പതാം സ്ഥാനത്തുള്ള ജമീമാ റോഡ്രിഗസാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം.
ബൗളർമാരിൽ ഇംഗ്ലണ്ടിന്‍റെ സോഫി എക്സ്ലസ്റ്റണാണ് ഒന്നാമത്. സൗത്ത് ആഫ്രിക്കയുടെ ഷബ്നിം ഇസ്മയിൽ, ഇംഗ്ലീഷ് താരം സാറ ഗ്ലെൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഏഴാം സ്ഥാനത്തുള്ള ദീപ്തി ശര്‍മയും എട്ടാം സ്ഥാനത്തുള്ള രാധ യാദവുമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍.