സിഡ്‌നി: ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ന്യൂസിലാന്‍ഡ് ബാറ്റ്സ്‌മാനായി റോസ് ടെയ്‌ലർ. ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തയും ടെസ്റ്റിലാണ് ടെയ്‌ലർ ഈ നേട്ടം സ്വന്തമാക്കിയത്. 99 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും 7,174 റണ്‍സാണ് ടെയ്‌ലറുടെ സമ്പാദ്യം. ഈ കാലയളവില്‍ 19 ടെസ്‌റ്റ് സെഞ്ച്വറികളും 33 അർദ്ധസെഞ്ച്വറിയും ടെയ്‌ലർ സ്വന്തമാക്കി. 46.28 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. 111 ടെസ്‌റ്റുകളില്‍ നിന്നായി 7,172 റണ്‍സെടുത്ത മുന്‍ കിവീസ് നായകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങിനെയാണ് ടെയ്‌ലർ മറികടന്നത്. 1994-2008 കാലഘട്ടത്തിലാണ് ഫ്ലെമിങ്ങ് കിവീസിനായി കളിച്ചത്.
-
ROSS TAYLOR ➞ 7174*
— ICC (@ICC) January 6, 2020 " class="align-text-top noRightClick twitterSection" data="
Stephen Fleming ➞ 7172
Brendon McCullum ➞ 6453
Kane Williamson ➞ 6379
Martin Crowe ➞ 5444
Taylor is now New Zealand's highest run-scorer in Tests! 🙌#AUSvNZ | @BLACKCAPS pic.twitter.com/8qxmjFIXaQ
">ROSS TAYLOR ➞ 7174*
— ICC (@ICC) January 6, 2020
Stephen Fleming ➞ 7172
Brendon McCullum ➞ 6453
Kane Williamson ➞ 6379
Martin Crowe ➞ 5444
Taylor is now New Zealand's highest run-scorer in Tests! 🙌#AUSvNZ | @BLACKCAPS pic.twitter.com/8qxmjFIXaQROSS TAYLOR ➞ 7174*
— ICC (@ICC) January 6, 2020
Stephen Fleming ➞ 7172
Brendon McCullum ➞ 6453
Kane Williamson ➞ 6379
Martin Crowe ➞ 5444
Taylor is now New Zealand's highest run-scorer in Tests! 🙌#AUSvNZ | @BLACKCAPS pic.twitter.com/8qxmjFIXaQ
കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്ലെമിങ്ങിനെ മറികടന്ന് ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്‌മാന്‍ എന്ന ബഹുമതിയും ടെയ്‌ലർ സ്വന്തമാക്കിയിരുന്നു. കൂടാതെ എല്ലാ ഫോർമാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന കിവീസ് താരമെന്ന നേട്ടവും താരം സ്വന്തമാക്കി. അതേസമയം സിഡ്‌നി ടെസ്‌റ്റില്‍ ഓസ്ട്രേലിയ 279 റണ്‍സിന് ജയിച്ചു. ഇതോടെ പരമ്പര 3-0ത്തിന് ഓസ്‌ട്രേലിയ സ്വന്തമാക്കി.