ETV Bharat / sports

ടി20 ലോകകപ്പ്; രോഹിതും- ധവാനും മികച്ച ഓപ്പണിങ് ഓപ്ഷന്‍: സരന്‍ന്ദീപ് സിങ് - രോഹിത് ശർമ

ഓപ്പണിങ് സ്ഥാനത്തിറങ്ങാന്‍ ക്യാപ്റ്റന്‍ വീരാട് കോലി താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സരന്‍ന്ദീപിന്‍റെ പ്രതികരണം.

Rohit  Dhawan  T20 WC  Sarandeep  വീരാട് കോലി  രോഹിത് ശർമ  ശിഖർ ധവാൻ
ടി20 ലോകകപ്പ്; രോഹിതും- ധവാനും മികച്ച ഓപ്പണിങ് ഓപ്ഷന്‍: സരന്‍ന്ദീപ് സിങ്.
author img

By

Published : Mar 30, 2021, 3:26 PM IST

ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ രോഹിത് ശർമ, ശിഖർ ധവാൻ എന്നീ പരിചയസമ്പന്നരായ ഓപ്പണിങ് കോമ്പിനേഷനിൽ ഇന്ത്യ ഉറച്ചുനിൽക്കണമെന്ന് മുൻ സെലക്ടർ സരന്‍ന്ദീപ് സിങ്. സഖ്യത്തെ 'മികച്ച ഓപ്ഷന്‍' എന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സരന്‍ന്ദീപ് ഇക്കാര്യം പറഞ്ഞത്. ഓപ്പണിങ് സ്ഥാനത്തിറങ്ങാന്‍ ക്യാപ്റ്റന്‍ വീരാട് കോലി താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സരന്‍ന്ദീപിന്‍റെ പ്രതികരണം.

''അത് ആശ്ചര്യകരമായിരുന്നു. അദ്ദേഹം (ധവാൻ) ഐ‌പി‌എല്ലിൽ മികച്ച പ്രകടനം നടത്തി, ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം നടത്തി. കളിക്കുമ്പോഴെല്ലാം അദ്ദേഹം പ്രകടനം നടത്തുന്നു. അവൻ മാനസികമായി വളരെ ശക്തനാണ്. അവർക്ക് ഓപ്ഷനുകൾ പരീക്ഷിക്കാൻ താൽപ്പര്യമുണ്ടാകാം, പക്ഷേ എന്‍റെ കാഴ്ചപ്പാടിൽ രോഹിത്, ധവാൻ എന്നിവരുടെ ഇടത്-വലത് കോമ്പിനേഷനാണ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച ഓപ്ഷൻ'' സരന്‍ന്ദീപ് പറഞ്ഞു.

''ഒരു മത്സരത്തില്‍ അവനെ വിലയിരുത്താനാവില്ല, അതിന് പിന്നാലെയുള്ള ഏകദിനത്തില്‍ അവന്‍ നന്നായി ബാറ്റ് ചെയ്തു. ടീമിലുള്ള പല കാര്യങ്ങളും നിര്‍ണയിക്കുകയ ഐപിഎല്ലാണ്. ടീമിൽ എളുപ്പമുള്ള സ്ഥലങ്ങളൊന്നുമില്ല. ടീമിലെത്താന്‍ ഇഷാൻ കിഷനും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്'' സരന്‍ന്ദീപ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര വിജയത്തിന് ശേഷം ഐ‌പി‌എല്ലിൽ ഓപ്പണ്‍ ചെയ്യാനിറങ്ങുമെന്ന് കോലി നേരത്തെ പറഞ്ഞിരുന്നു. അതിനിടെ ടി20 പരമ്പരയിലെ ആദ്യ കളിയില്‍ നിന്നൊഴികെ ധവാനെ മാറ്റി ഇഷാന്‍ കിഷനും അവസാന മത്സരത്തില്‍ കോലിയും രോഹിത്തിനൊപ്പം ഓപ്പണറായി എത്തുകയും ചെയ്തു. ഇതോടെ ധവാന് പകരം ലോകകപ്പിൽ രോഹിത്തിനൊപ്പം ഓപ്പണിങ് സ്ഥാനത്ത് കോലിയെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.