ETV Bharat / sports

സ്പിൻ മാന്ത്രികൻ റാഷീദ് ഖാന് ലോക റെക്കോഡ്

അയർലൻഡിനെതിരായ ഏകദിനത്തില്‍ തുടർച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റുകൾ വീഴ്ത്തി റാഷീദ് ഖാൻ. മത്സരത്തില്‍ ഹാട്രിക് ഉൾപ്പെടെ അഫ്ഗാൻ താരം നേടിയത് അഞ്ച് വിക്കറ്റുകൾ.

റാഷീദ് ഖാൻ
author img

By

Published : Feb 25, 2019, 3:01 PM IST

അഫ്ഗാനിസ്ഥാന്‍സ്പിൻ മാന്ത്രികൻ റാഷീദ് ഖാന്‍റെ കരിയറിലേക്ക് മറ്റൊരു പൊൻതൂവല്‍ കൂടി. അയർലൻഡിനെതിരായ മത്സരത്തില്‍ തുടർച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് റാഷീദ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. ടി-20 ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് റാഷീദ് ഖാൻ.

ഐസിസി ടി-20 റാങ്കിങ്ങില്‍ എന്തുകൊണ്ട് റാഷീദ് ഖാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഇന്നലത്തെ പ്രകടനം. അയർലാൻഡിനെതിരെ ഡെറാഡൂണില്‍ നടന്ന ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് റാഷീദ് ഈ നേട്ടം കൈവരിച്ചത്. ഒരുഹാട്രിക് ഉൾപ്പെടെ താരം അഞ്ച് വിക്കറ്റുകളാണ് ഇന്നലെ വീഴ്ത്തിയത്.

മത്സരത്തിന്‍റെ പതിനാറാമത്തെ ഓവറിന്‍റെ അവസാന പന്തിലാണ് റാഷീദ് ഖാൻ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് മത്സരത്തിന്‍റെ പതിനെട്ടാം ഓവറിന്‍റെ ആദ്യ മൂന്ന് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം കൈവരിച്ചത്. അയർലാൻഡ് മിന്നും താരം കെവിൻ ഓബ്രയാൻ, ജോർജ് ഡോക്ക്റെല്‍, ഗെറ്റ്ക്കേറ്റ്, സിമി സിംഗ്, ജോഷ്വ ലിറ്റില്‍ എന്നിവരാണ് അഫ്ഗാൻ താരത്തിന്‍റെ മാസ്മരിക സ്പിന്നിന് മുന്നില്‍ കുടുങ്ങിയത്. ഇത് രണ്ടാം തവണയാണ് റാഷീദ് ഖാൻ ടി-20ല്‍ അഞ്ച് വിക്കറ്റ് വിക്കറ്റുകൾ വീഴ്ത്തുന്നത്.

undefined

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ മുഹമ്മദ് നബിയുടെ(81) ബാറ്റിംഗ് മികവില്‍ 210 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിന് 178 റൺസെടുക്കാനേകഴിഞ്ഞുള്ളു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര അഫ്ഗാനിസ്ഥാൻ 3-0ന് സ്വന്തമാക്കി.

Intro:Body:

സ്പിൻ മാന്ത്രികൻ റാഷീദ് ഖാന് ലോക റെക്കോഡ്

അയർലൻഡിനെതിരെ റാഷീദ് തുടർച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തില്‍ ഹാട്രിക് ഉൾപ്പെടെ അഫ്ഗാൻ താരം നേടിയത് അഞ്ച് വിക്കറ്റുകൾ.  

അഫ്ഗാനിസ്ഥാന്‍റെ സ്പിൻ മാന്ത്രികൻ റാഷീദ് ഖാന്‍റെ കരിയറിലേക്ക് മറ്റൊരു പൊൻതൂവല്‍ കൂടി. അയർലൻഡിനെതിരായ മത്സരത്തില്‍ തുടർച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് റാഷീദ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. 

ഐസിസി ടി-20 റാങ്കിങ്ങില്‍ എന്തുകൊണ്ടാണ് റാഷീദ് ഖാൻ ഒന്നാം സ്ഥാനത്ത് തുടരുന്നത് എന്നതിന് തെളിവാണ് ഇന്നലത്തെ പ്രകടനം. അയർലാൻഡിനെതരെ ഡെറാഡൂണില്‍ നടന്ന ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് റാഷീദ് ഈ നേട്ടം കൈവരിക്കുന്നത്. ഹാട്രിക് ഉൾപ്പെടെയാണ് താരം മത്സരത്തില്‍ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ടി-20 ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് റാഷീദ് ഖാൻ. 

മത്സരത്തിന്‍റെ പതിനാറാമത്തെ ഓവറിന്‍റെ അവസാന പന്തിലാണ് റാഷീദ് ഖാൻ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് മത്സരത്തിന്‍റെ പതിനെട്ടാം ഓവറിന്‍റെ ആദ്യ മൂന്ന് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം കൈവരിച്ചത്. അയർലാൻഡ് മിന്നും താരം കെവിൻ ഓബ്രയാൻ, ജോർജ് ഡോക്ക്റെല്‍, ഗെറ്റ്ക്കേറ്റ്, സിമി സിംഗ്, ജോഷ്വ ലിറ്റില്‍ എന്നിവരാണ് അഫ്ഗാൻ താരത്തിന്‍റെ മാസ്മരിക സ്പിന്നിന് മുന്നില്‍ കുടുങ്ങിയത്. ഇത് രണ്ടാം തവണയാണ് റാഷീദ് ഖാൻ ടി-20ല്‍ അഞ്ച് വിക്കറ്റ് വിക്കറ്റുകൾ വീഴ്ത്തുന്നത്. 

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ മുഹമ്മദ് നബിയുടെ(81) ബാറ്റിംഗ് മികവില്‍ 210 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിന് 178 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര  അഫ്ഗാനിസ്ഥാൻ 3-0ന് സ്വന്തമാക്കി. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.