സതാംപ്‌റ്റണ്‍: ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മഴക്കളിയെ തുടര്‍ന്ന് സമനിലയില്‍ പിരിഞ്ഞു. റോസ് ബൗളില്‍ അഞ്ച് ദിവസവും മഴ കാരണം കളി തടസപ്പെട്ടു. ആദ്യ ഇന്നിങ്ങ്‌സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ക്ക് കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് 110 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഒമ്പത് റണ്‍സെടുത്ത നായകന്‍ ജോ റൂട്ടും റണ്ണൊന്നും എടുക്കാതെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറുമായിരുന്നു ക്രീസില്‍. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ സാക്ക് ക്രൗളിയും ഓപ്പണര്‍ ഡോം സിബ്ലിയും ചേര്‍ന്നുണ്ടാക്കിയ 91 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്‍റെ സ്‌കോര്‍ ബോര്‍ഡ് മൂന്നക്കത്തില്‍ എത്തിച്ചത്. ഇരുവരെയും മുഹമ്മദ് അബ്ബാസാണ് പുറത്താക്കിയത്.
അര്‍ദ്ധസെഞ്ച്വറിയോടെ 53 റണ്‍സെടുത്ത സാക്ക് ക്രൗളിയെ വിക്കറ്റിന് മുന്നില്‍ കൂടുക്കി പുറത്താക്കിയപ്പോള്‍ അബ്ബാസിന്‍റെ പന്തില്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച് വഴങ്ങിയാണ് 32 റണ്‍സെടുത്ത ഡോം സിബ്ലി പുറത്തായത്. ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നത് സിബ്ലിയും ക്രൗളിയും മാത്രമാണ്. അബ്ബാസിനെ കൂടാതെ നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
-
🏴 MATCH DRAWN 🇵🇰
— ICC (@ICC) August 17, 2020 " class="align-text-top noRightClick twitterSection" data="
Azhar Ali produces a wonderful out-swinger to beat Jos Buttler's outside edge with what turned out to be the final ball of the second #ENGvPAK Test.
SCORECARD ▶️ https://t.co/AvmXf8XQqH pic.twitter.com/ctYpPVF0uh
">🏴 MATCH DRAWN 🇵🇰
— ICC (@ICC) August 17, 2020
Azhar Ali produces a wonderful out-swinger to beat Jos Buttler's outside edge with what turned out to be the final ball of the second #ENGvPAK Test.
SCORECARD ▶️ https://t.co/AvmXf8XQqH pic.twitter.com/ctYpPVF0uh🏴 MATCH DRAWN 🇵🇰
— ICC (@ICC) August 17, 2020
Azhar Ali produces a wonderful out-swinger to beat Jos Buttler's outside edge with what turned out to be the final ball of the second #ENGvPAK Test.
SCORECARD ▶️ https://t.co/AvmXf8XQqH pic.twitter.com/ctYpPVF0uh
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത സന്ദര്‍ശകര്‍ 236 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു. അര്‍ദ്ധസെഞ്ച്വറിയോടെ 72 റണ്‍സെടുത്ത മധ്യനിര ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. കളിയിലെ താരമായി തെരഞ്ഞെടുത്തതും റിസ്‌വാനെയാണ്. റിസ്‌വാനെ കൂടാതെ 60 റണ്‍സെടുത്ത ആബിദ് അലി മാത്രമാണ് പാക്ക് നിരയില്‍ അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആന്‍റേഴ്‌സണ്‍ മൂന്നും സാം കുറാന്‍ ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഈ മാസം 21 ആരംഭിക്കും. സതാംപ്‌റ്റണാണ് മൂന്നാമത്തെ ടെസ്റ്റിനും ആതിഥേയത്വം വഹിക്കുക. പരമ്പരയില്‍ ആദ്യ ടെസ്റ്റ് സ്വന്തമാക്കിയ ഇംഗ്ലണ്ടിന് 1-0ത്തിന്‍റെ ലീഡുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി പാക്കിസ്ഥാന്‍ മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടെസ്റ്റ്, ടി20 പരമ്പരകളാണ് കളിക്കുക. ടി20 പരമ്പരക്ക് ഓഗസ്റ്റ് 28ന് തുടക്കമാകും.