ETV Bharat / sports

മുംബൈ ഇന്ന് കളിക്കുന്നത് വ്യക്തമായ മുൻ തൂക്കത്തോടെയെന്ന് പൊള്ളാർഡ്

വാർണറുടെ അഭാവം മുംബൈക്ക് ഗുണം ചെയ്യുമെന്ന് പൊള്ളാർഡ്

author img

By

Published : May 2, 2019, 2:34 PM IST

മുംബൈ ഇന്ന് കളിക്കുന്നത് വ്യക്തമായ മുൻ തൂക്കത്തോടെയെന്ന് പൊള്ളാർഡ്

മുംബൈ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്ന് നടക്കുന്ന നിർണായക പോരാട്ടത്തില്‍ മുംബൈ കളിക്കാനിറങ്ങുന്നത് വ്യക്തമായ മുൻ തൂക്കത്തോടെയെന്ന് കീറോൺ പൊള്ളാർഡ്. അതിനുള്ള കാരണവും പൊള്ളാർഡ് വ്യക്തമാക്കി.

മത്സരം നടക്കുന്നത് മുംബൈയുടെ തട്ടകമായ വാങ്കഡേ സ്റ്റേഡിയത്തിലായതല്ല തങ്ങൾക്ക് മുൻ തൂക്കം ലഭിക്കാൻ കാരണമായി പൊള്ളാർഡ് പറയുന്നത്. മറിച്ച് സൺറൈസേഴ്സ് ഹൈദരാബാദില്‍ മിന്നും താരമായ ഡേവിഡ് വാർണറുടെ അഭാവമാണ് തങ്ങൾക്ക് മുൻതൂക്കം ലഭിക്കാൻ കാരണമെന്ന് പൊള്ളാർഡ് ചൂണ്ടിക്കാട്ടുന്നു. വാർണർക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും സൺറൈസേഴ്സില്‍ തനിക്ക് എത്ര വലിയ ദൗത്യമാണുള്ളതെന്നും വാർണർ മുൻ മത്സരങ്ങളില്‍ തെളിയിച്ചതാണ്. അതുകൊണ്ട് വാർണറില്ലാത്തത് മുംബൈക്ക് ഗുണം ചെയ്യുമെന്ന് പൊള്ളാർഡ് പറഞ്ഞു.

ഇരുവരും 13 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോൾ ഏഴ് മത്സരങ്ങളില്‍ സൺറൈസേഴ്സും ആറ് മത്സരങ്ങളില്‍ മുംബൈയും വിജയിച്ചു. പ്ലേ ഓഫില്‍ കടക്കാൻ ഇരുടീമുകൾക്കും ഇന്ന് ജയിക്കണം.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.