ETV Bharat / sports

കൊവിഡ് കാലത്ത് കളിക്കാരെ സഹായിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് - മഹാമാരി വാർത്ത

ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് 25,000 രൂപ വീതവും മാച്ച് ഒഫീഷ്യല്‍സിന് 15,000 രൂപ വീതവും ഗ്രൗണ്ട് സ്റ്റാഫിന് 10,000 രൂപ വീതവും പിസിബി വിതരണം ചെയ്യും

pcb news  pandemic news  covid 19 news  പിസിബി വാർത്ത  മഹാമാരി വാർത്ത  കൊവിഡ് 19 വാർത്ത
പിസിബി
author img

By

Published : May 4, 2020, 11:05 PM IST

കറാച്ചി: കൊവിഡ് 19 കാലത്ത് സമാശ്വാസ സഹായവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്. ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾ, അമ്പയർമാർ, ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങിയവർക്ക് സഹായം ലഭിക്കും. അപേക്ഷ നല്‍കുന്നവരാണ് സഹായത്തിന് അർഹരാവുക. അതേസമയം അപേക്ഷ സമർപ്പിച്ചവരുടെ പേരു വിവരം പുറത്ത് വിടില്ലെന്ന് പിസിബി ഉറപ്പ് നല്‍കി. ഒറ്റത്തവണ സാമ്പത്തിക സഹായമാണ് ഇത്തരത്തില്‍ വിതരണം ചെയ്യുക. ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് 25,000 രൂപയും മാച്ച് ഒഫീഷ്യല്‍സിന് 15,000 രൂപയും ഗ്രൗണ്ട് സ്റ്റാഫിന് 10,000 രൂപയും വീതം വിതരണം ചെയ്യും. അപേക്ഷ നല്‍കിയവർക്ക് ഈദ് അവധിക്ക് മുന്നോടിയായി തുക വിതരണം ചെയ്യും.

പ്രധാനമന്ത്രിയുടെ കൊവിഡ് മഹാമാരി ദുരിതാശ്വാസ നിധിയിലേക്ക് പിസിബി 10 മില്യണ്‍ സംഭാവന ചെയ്തിരുന്നു. കൂടാതെ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങൾ സ്വന്തം നിലക്കും ഇത്തരത്തില്‍ വലുതും ചെറുതുമായ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ തുക വിതരണം ചെയ്‌ത ഷാഹിദ് അഫ്രീദി, അസർ അലി, സർഫാസ് അഹമ്മദ് തുടങ്ങിയവരെ പിസിബി ചെയർമാന്‍ എഹ്‌സാന്‍ മനി അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.