ETV Bharat / sports

പാക് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്ത് മൊഹാലി സ്റ്റേഡിയം

ഇമ്രാൻ ഖാൻ, ജാവേദ് മിയാൻദാദ്, വസീം അക്രം, ഷാഹിദ് അഫ്രീദി എന്നിവരുടെ ചിത്രങ്ങളും നീക്കി.

മൊഹാലി സ്റ്റേഡിയത്തില്‍ നിന്നും നീക്കം ചെയ്ത പാക് താരങ്ങളുടെ ചിത്രങ്ങൾ
author img

By

Published : Feb 18, 2019, 9:58 PM IST

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രം നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായിരുന്ന ചിത്രങ്ങളാണ് അസോസിയേഷൻ നീക്കം ചെയ്തത്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അസോസിയേഷന്‍റെ നടപടി. എന്നാല്‍ പാകിസ്ഥാൻ താരങ്ങളുടെ ചിത്രം നീക്കം ചെയ്തത് രാജ്യാന്തരതലത്തില്‍ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചണ്ഡീഗഢില്‍ ചേര്‍ന്ന പിസിഎ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ അജയ് ത്യാഗി പറഞ്ഞു.

മൊഹാലി സ്റ്റേഡിയം, പുല്‍വാമ ഭീകരാക്രമണം, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങള്‍
മൊഹാലി സ്റ്റേഡിയത്തില്‍ നിന്നും നീക്കം ചെയ്ത പാക് താരങ്ങളുടെ ചിത്രങ്ങൾ
undefined

ഹോൾ ഓഫ് ഫെയിം, ലോങ് റൂം, റിസപ്ഷൻ എന്നിവിടങ്ങളില്‍ പ്രദർശിപ്പിച്ചിരുന്ന 15 ചിത്രങ്ങളാണ് നീക്കം ചെയ്തത്. നിലവിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ജാവേദ് മിയാൻദാദ്, വസീം അക്രം, ഷാഹിദ് അഫ്രീദി എന്നിവരുടെ ചിത്രങ്ങളും ഇതിലുണ്ടായിരുന്നു. മൊഹാലി സ്റ്റേഡിയത്തില്‍ പാകിസ്ഥാൻ ഏഴ് ഏകദിനങ്ങളും ഒരു ടെസ്റ്റും രണ്ട് ടി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2011 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയും പങ്കെടുത്തിരുന്നു.

പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തില്‍ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അതേസമയം ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്ന വാദവും ഉയരുന്നുണ്ട്.

Intro:Body:

പാക് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്ത് മൊഹാലി സ്റ്റേഡിയം 

ഇമ്രാൻ ഖാൻ, ജാവേദ് മിയാൻദാദ്, വസീം അക്രം, ഷാഹിദ് അഫ്രീദി എന്നിവരുടെ ചിത്രങ്ങളും നീക്കി. 

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രം നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായിരുന്ന ചിത്രങ്ങളാണ് അസോസിയേഷൻ നീക്കം ചെയ്തത്. 

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അസോസിയേഷന്‍റെ നടപടി. എന്നാല്‍ പാകിസ്ഥാനി താരങ്ങളുടെ ചിത്രം നീക്കം ചെയ്തത് രാജ്യന്തരതലത്തില്‍ വിമർശനങ്ങൾക്ക് വഴിയൊരിക്കിയിട്ടുണ്ട്. ചണ്ഡിഗഡില്‍ പി.സി.എ ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത് എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ അജയ് ത്യാഗി പറഞ്ഞു. 

ഹോൾ ഓഫ് ഫെയിം, ലോങ് റൂം, റിസപ്ഷൻ എന്നിവടങ്ങളില്‍ പ്രദർശിപ്പിച്ചിരുന്ന 15 ചിത്രങ്ങളാണ് നീക്കം ചെയ്തത്. നിലവിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ജാവേദ് മിയാൻദാദ്, വസീം അക്രം, ഷാഹിദ് അഫ്രീദി എന്നിവരുടെ ചിത്രങ്ങളും ഇതിലുണ്ടായിരുന്നു. മോഹാലി സ്റ്റേഡിയത്തില്‍ പാകിസ്ഥാൻ ഏഴ് ഏകദിനങ്ങളും ഒരു ടെസ്റ്റും രണ്ട് ടി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2011 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയും പങ്കെടുത്തിരുന്നു. 

പുല്‍വാമയില്‍ നടന്ന ചാവേറാക്രമണത്തില്‍ 40 സി.ആർ.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അതേസമയം ക്രിക്കറ്റിലും രാഷ്ട്രീയം ഉൾപ്പെടുത്തുന്നത് ശരിയല്ലയെന്ന വാദവും ഉയർന്നുവരുന്നുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.