പത്താൻകോട്ട്: ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പിതൃ സഹോദരി ഭര്‍ത്താവും മകനും കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി പഞ്ചാബ് പൊലീസ്. കേസില്‍ വിശദമായി അന്വേഷണം ആവശ്യപ്പെട്ട് റെയ്‌ന ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് പൊലീസ് നടപടി. എന്താണ് സംഭവിച്ചത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കേസിലെ പ്രതികള്‍ ആരാണെന്ന് കണ്ടെത്താനെങ്കിലും പൊലീസ് ശ്രമിക്കണമെന്നായിരുന്നു റെയ്‌നയുടെ ട്വീറ്റ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ ടാഗ് ചെയ്‌തായിരുന്നു താരം ട്വീറ്റ് ചെയ്‌തത്.
-
Till date we don’t know what exactly had happened that night & who did this. I request @PunjabPoliceInd to look into this matter. We at least deserve to know who did this heinous act to them. Those criminals should not be spared to commit more crimes. @capt_amarinder @CMOPb
— Suresh Raina🇮🇳 (@ImRaina) September 1, 2020 " class="align-text-top noRightClick twitterSection" data="
">Till date we don’t know what exactly had happened that night & who did this. I request @PunjabPoliceInd to look into this matter. We at least deserve to know who did this heinous act to them. Those criminals should not be spared to commit more crimes. @capt_amarinder @CMOPb
— Suresh Raina🇮🇳 (@ImRaina) September 1, 2020Till date we don’t know what exactly had happened that night & who did this. I request @PunjabPoliceInd to look into this matter. We at least deserve to know who did this heinous act to them. Those criminals should not be spared to commit more crimes. @capt_amarinder @CMOPb
— Suresh Raina🇮🇳 (@ImRaina) September 1, 2020
കഴിഞ്ഞ മാസം 20നാണ് പഞ്ചാബിലെ പത്താൻകോട്ടില്‍ വെച്ച് മോഷ്‌ടാക്കള്‍ റെയ്‌നയുടെ അമ്മാവനെയും കുടുംബത്തെയും ആക്രമിച്ചത്. അമ്മാവനായ അശോക് കുമാര്‍ (58) സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകൻ കൗശല്‍ കുമാര്‍ (32) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച രാത്രിയാണ് മരിച്ചത്. പരിക്കേറ്റ അശോകിന്‍റെ അമ്മ സത്യ ദേവി ആശുപത്രിയില്‍ നിന്ന് മടങ്ങി.