മുംബൈ: ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ വൃദ്ധമാന്‍ സാഹക്ക് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നു. താരത്തോട് ബംഗ്ലാദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ബിസിസിഐ ആവശ്യപെട്ടു. നിലവില്‍ ബംഗാളിന് വേണ്ടിയാണ് താരം കളിക്കുന്നത്. താരത്തോട് ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ കളിക്കേണ്ടെന്ന് ബിസിസിഐ ആവശ്യപെട്ടതായി ബംഗാൾ പരിശീലകന്‍ അരുണ്‍ ലാല്‍ വ്യക്തമാക്കി. ന്യൂസിലാന്‍ഡിനെതിരായ ടെസ്‌റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് ബിസിസിഐ വൃദ്ധമാനോട് ഇക്കാര്യം ആവശ്യപെട്ടത്. രണ്ട് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പരയാണ് ടീം ഇന്ത്യ ന്യൂസിലാന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി അടുത്ത മാസം കളിക്കുക.
ഇന്ത്യന്‍ പേസർ ഇശാന്ത് ശർമ്മക്ക് കണങ്കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ബിസിസിഐയുടെ നീക്കം. രഞ്ജി ട്രോഫി മത്സരങ്ങൾക്കിടെയാണ് ഇശാന്തിന് പരിക്കേറ്റത്.
ബംഗ്ലാദേശിനെതിരായ ഡേ-നൈറ്റ് ടെസ്‌റ്റ് മത്സരത്തിനിടെ വിരലിന് പരിക്കേറ്റ് 35 വയസുള്ള വൃദ്ധിമാന്‍ ചികിത്സയിലായിരുന്നു. അടുത്തിടെയാണ് പരിക്കില്‍ നിന്നും മുക്തനായി താരം കളത്തില്‍ തിരിച്ചെത്തിയത്.
അടുത്ത രഞ്ജി ട്രോഫി മത്സരത്തില്‍ നായകന്‍ അഭിമന്യു ഈശ്വരനെയും പേസർ ഇശാന്‍ പോറെലിനെയും ബംഗ്ലാദേശ് സംഘത്തിന് നഷ്‌ടമാകും ഇരുവരോടും ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ ആവശ്യപെട്ടിട്ടുണ്ട്.