ലോകേഷ് രാഹുലിനെ നായകനാക്കി ഐപിഎല്‍ ടീമിനെ പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ നാസിര്‍ ഹുസൈന്‍. ഐപിഎല്‍ 13ാം സീസണിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് നാസിര്‍ സുഹൈന്‍ സ്വപ്‌ന ടീം രൂപീകരിച്ചത്. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് നാസിര്‍ ഹുസൈന്‍റെ ടീം. ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ നിന്നും നാല് താരങ്ങളാണ് ടീമില്‍ ഇടം നേടിയത്.
വണ്‍ഡൗണായി സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മധ്യനിര ബാറ്റ്സ്‌മാന്‍മാര്‍ എന്ന നിലയിലും ഇടം നേടിയപ്പോള്‍ പേസര്‍ എന്ന നിലയില്‍ ജസ്‌പ്രീത് ബുമ്രയും മുംബൈയില്‍ നിന്നും ടീമിന്‍റെ ഭാഗമായി. ഓപ്പണര്‍ എന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഭാഗമായ ശിഖര്‍ ധവാന്‍ നായകന്‍ കെഎല്‍ രാഹുലിനൊപ്പം പാഡണിയും. ലഫ്‌റ്റ്, റൈറ്റ് ഹാന്‍ഡ് കോമ്പിനേഷന്‍ ഉള്‍ക്കൊള്ളുന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് നാസിര്‍ ഹുസൈന്‍ തെരഞ്ഞെടുത്തത്.
വിക്കറ്റ് കീപ്പര്‍ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ എബി ഡിവില്ലിയേഴ്‌സ് ടീമിന്‍റെ ഭാഗമായത് രാഹുലിന്‍റെ ജോലി ഭാരം കുറക്കും. ജോഫ്ര ആര്‍ച്ചര്‍, കാസിഗോ റബാദ, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരാണ് ടീമിന്‍റെ ഭാഗമായ വിദേശ പേസര്‍മാര്‍. അഫ്‌ഗാനിസ്ഥാന്‍ താരം റാഷദ് ഖാനാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍.