ETV Bharat / sports

റോഡ് സേഫ്‌റ്റി വേൾഡ് സീരീസിന് ഒരുങ്ങി മുംബൈ - sachin news

മാർച്ച് ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ സച്ചന്‍ ടെന്‍ഡുല്‍ക്കർ നയിക്കുന്ന ഇന്ത്യന്‍ ലെജന്‍ഡ്‌സിനെ ബ്രെയാന്‍ ലാറ നയിക്കുന്ന വെസ്റ്റ്ഇന്‍ഡീസ് ലെജന്‍ഡ്‌സ് നേരിടും

Road Safety World Series news  റോഡ് സേഫ്‌റ്റി വേൾഡ് സീരീസ് വാർത്ത  സച്ചിന്‍ വാർത്ത  ലാറ വാർത്ത  sachin news  lara news
ലാറ, സച്ചിന്‍
author img

By

Published : Mar 6, 2020, 4:45 PM IST

ഹൈദരാബാദ്: ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന റോഡ് സേഫ്‌റ്റി വേൾഡ് സീരീസിന് ഫെബ്രുവരി ഏഴിന് തുടക്കമാകും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർ നയിക്കുന്ന ഇന്ത്യന്‍ ലെജന്‍ഡ്‌സ് വെസ്റ്റ്ഇന്‍ഡീസ് ലെജന്‍ഡ്‌സിനെ നേരിടും. വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രെയാന്‍ ലാറയാണ് വെസ്റ്റ്ഇന്‍ഡീസ് ലെജന്‍ഡ്‌സിനെ നയിക്കുന്നത്. സീരീസിന്‍റെ ഭാഗമായി ടി20 ഫോർമാറ്റിലുള്ള 11 മത്സരങ്ങളാണ് നടക്കുക. ഇന്ത്യയെയും വെസ്റ്റ്ഇന്‍ഡീസിനെയും കൂടാതെ ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സും ശ്രീലങ്കന്‍ ലെജന്‍ഡ്‌സും ദക്ഷിണാഫ്രിക്കന്‍ ലെജന്‍ഡ്‌സും സീരീസിന്‍റെ ഭാഗമായി മത്സരിക്കും.

മാർച്ച് 22നാണ് ഫൈനല്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കർ, വീരേന്ദ്ര സേവാഗ്, യുവരാജ് സിങ്, സഹീർഖാന്‍, ബ്രയാന്‍ ലാറ, ചന്ദ്രപോൾ, ബ്രെറ്റ് ലീ, ബ്രാഡ് ഹോഗ്, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, തിലകരത്ന ദില്‍ഷന്‍, അജന്ത മെന്‍ഡസ് തുടങ്ങിയവർ മാറ്റുരക്കും. 2013 നവംബർ 16-ന് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ ആദ്യമായാണ് ഒരു ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഭാഗമാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.