മാഞ്ചസ്റ്റര്‍: ഓള്‍ഡ്ട്രാഫോഡ് ടി 20യില്‍ പാകിസ്ഥാന് എതിരെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 195 റണ്‍സെന്ന ലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ ആതിഥേയര്‍ മറികടന്നു. ഡേവിഡ് മലാനും നായകന്‍ ഇയാന്‍ മോര്‍ഗനും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്‍റെ ജയം ഉറപ്പാക്കിയത്. ഇരുവരും ചേര്‍ന്നുള്ള സെഞ്ച്വറി കൂട്ടുകെട്ടില്‍ 112 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.
-
England win by five wickets 🎉
— ICC (@ICC) August 30, 2020 " class="align-text-top noRightClick twitterSection" data="
Dawid Malan hits the winning runs to finish 54* 👏 #ENGvPAK pic.twitter.com/8WaiDfkBZX
">England win by five wickets 🎉
— ICC (@ICC) August 30, 2020
Dawid Malan hits the winning runs to finish 54* 👏 #ENGvPAK pic.twitter.com/8WaiDfkBZXEngland win by five wickets 🎉
— ICC (@ICC) August 30, 2020
Dawid Malan hits the winning runs to finish 54* 👏 #ENGvPAK pic.twitter.com/8WaiDfkBZX
വെടിക്കെട്ട് ബാറ്റിങ്ങാണ് ഇരുവരും മാഞ്ചസ്റ്ററില്‍ പുറത്തെടുത്തത്. 33 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ മോര്‍ഗന്‍ അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്തു. മൂന്നാമനായി ഇറങ്ങിയ മലാന്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ അര്‍ദ്ധസെഞ്ച്വറിയോടെ 54 റണ്‍സെടുത്തു. ഏഴാമത്തെ തവണയാണ് മോര്‍ഗന്‍ ടി 20 ക്രിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത്. മോര്‍ഗന്‍റെ ടി 20 കരിയറിലെ 14മത്തെ അര്‍ദ്ധസെഞ്ച്വറിയാണ് പാകിസ്ഥാനെതിരെ പിറന്നത്.
കൂടുതല്‍ വായനക്ക്: ബാബറും ഹഫീസും തിളങ്ങി; ഇംഗ്ലണ്ടിന് 196 റണ്‍സിന്‍റെ വിജയ ലക്ഷ്യം
ഇരുവരെയും കൂടാതെ 44 റണ്‍സെടുത്ത ഓപ്പണര്‍ ജോണി ബെയർസ്റ്റോ ആതിഥേയര്‍ക്ക് മികച്ച തുടക്കം നല്‍കി. ഇംഗ്ലണ്ടിനെതിരായ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും പാകിസ്ഥാന് ജയം കണ്ടെത്താന്‍ സാധിക്കാതെ പോവുകയായിരുന്നു. പാകിസ്ഥാന് വേണ്ടി ഷദബ് ഖാന്‍ മൂന്ന് വിക്കറ്റും ഹാരിസ് റൗഫ് രണ്ട് വിക്കറ്റും വീഴ്‌ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കി. പരമ്പരയിലെ അടുത്ത മത്സരം സെപ്‌റ്റംബര്‍ ഒന്നിന് നടക്കും. നേരത്തെ പാകിസ്ഥാന് എതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 1-0ത്തിന് സ്വന്തമാക്കിയിരുന്നു.