രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പാകിസ്ഥാൻ പേസ് ബൗളർ മുഹമ്മദ് ഹസ്നെയ്‌ൻ. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്‍റി-20 യിലാണു 19 കാരൻ ഹസ്നെയ്‌നിന്‍റെ റെക്കോർഡ് നേട്ടം. അഫ്‌ഗാനിസ്‌ഥാന്‍റെ റാഷിദ് ഖാന്‍റെ റെക്കോഡാണ് ഹസ്നെയ്‌നിൻ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. ഭാനുര രാജപക്സെ, ദസുന്‍ ഷനാക , ശെഹാന്‍ ജയസൂര്യ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കുട്ടി ക്രിക്കറ്റില്‍ പാകിസ്ഥാനുവേണ്ടി ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഹസ്നെയ്‌ൻ. ഫഹീം അഷ്‌റഫ് ആണ് നേരത്തെ ഈ നേട്ടത്തിലെത്തിയ മറ്റൊരു താരം.
ട്വന്‍റി-20 യിൽ ഹാട്രിക്ക് : റെക്കോർഡ് നേട്ടവുമായി പാക് താരം - റെക്കോർഡ് നേട്ടവുമായി പാക് താരം
കുട്ടി ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് പാകിസ്ഥാൻ പേസ് ബൗളർ മുഹമ്മദ് ഹസ്നെയ്ൻ സ്വന്തം പേരിൽ കുറിച്ചത്