ETV Bharat / sports

സ്ത്രീകൾക്ക് മാത്രമല്ല,മിതാലി പുരുഷന്മാർക്കും പ്രചോദനം: പ്രധാനമന്ത്രി - പ്രധാനമന്ത്രി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ മിതാലിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ.

Sports  Mithali Raj  narendra modi  modi  man kli bath  man ki baat  മിതാലി രാജ്  നരേന്ദ്ര മോദി  പ്രധാനമന്ത്രി  മന്‍ കി ബാത്ത്
'സ്ത്രീകൾക്ക് മാത്രമല്ല അവർ, പുരുഷന്മാർക്കും പ്രചോദനം': പ്രധാനമന്ത്രി
author img

By

Published : Mar 28, 2021, 9:37 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് മിതാലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.

രണ്ട് പതിറ്റാണ്ടുകൾ നീണ്ട തന്‍റെ കരിയറിലൂടെ മിതാലി പലര്‍ക്കും പ്രചോദനമായിട്ടുണ്ട്. അവരുടെ കഠിനാധ്വാനത്തിന്‍റെയും വിജയത്തിന്‍റെയും കഥ വനിതകള്‍ക്ക് മാത്രമല്ല ക്രിക്കറ്റിലെ പുരുഷ താരങ്ങള്‍ക്കും പ്രചോദനമാണെന്നും നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിത താരമാണ് മിതാലി. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വാര്‍ഡ്‌സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ ഇതിന് മുമ്പ് അഞ്ചക്കം കടന്നത്. ഏകദിനത്തിൽ 7,000 റൺസ് നേടിയ ആദ്യ വനിത ക്രിക്കറ്റ് താരവുമാണ് മിതാലി. ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധുവിനെയും ഷൂട്ടിങ് ലോകകപ്പിലെ ഇന്ത്യന്‍ താരങ്ങളേയും മോദി അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.