സിഡ്‌നി: ഇന്ത്യന്‍ വംശജയുമായി വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റർ ഗ്ലെന്‍ മാക്‌സ്‌വെല്‍. വിനി രാമനാണ് വധു. മെല്‍ബണിലാണ് വിനി താമസിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് ഓസിസ് ഓൾ റൗണ്ടർ മാക്‌സ്‌വെല്‍ വിവാഹക്കാര്യം വ്യക്തമാക്കിയത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. വിവാഹത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള മോതിരവും അടിക്കുറിപ്പായി താരം നല്‍കിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
സമാന പോസ്റ്റ് വിനിയും സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഓസ്‌ട്രേലിയയിലെ ബിഗ്ബ്ലാഷ് ലീഗില്‍ ഈ സീസണില്‍ മാക്‌സ്‌വെല്‍ 398 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. മാക്‌സ്‌വെല്ലിന്‍റെ പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ അദ്ദേഹത്തിന്‍റെ ടീമായ മെല്‍ബണ്‍ സ്റ്റാർസ് ലീഗിലെ റണ്ണേഴ്‌സ് അപ്പായി മാറിയിരുന്നു.
31 വയസുള്ള താരം നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ ഓൾ റൗണ്ടർമാരുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനത്താണ്. നേരത്തെ ഇടത് കണങ്കാലിന് ശസ്‌ത്രക്രിയ വേണ്ടിവന്നതിനെ തുടർന്ന് താരം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. അതിന് മുമ്പ് കഴിഞ്ഞ വർഷം ഒക്‌ടോബറില്‍ മാനസികാഘാത്തെ തുടർന്ന് താരം ക്രിക്കറ്റില്‍ വിട്ടുനിന്നിരുന്നു. അന്ന് വിനിയായിരുന്നു മാക്‌സ്‌വെല്ലിന് കൂട്ടായുണ്ടായിരുന്നത്. കൂട്ടുകാരി എന്ന നിലയില്‍ വിനിയാണ് തന്നിലുണ്ടായ മാറ്റങ്ങൾ ആദ്യം ശ്രദ്ധിച്ചതെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് താരം. മാർച്ച് 29-ന് ആരംഭിക്കുന്ന ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് താരം കളിക്കുന്നത്.