ETV Bharat / sports

ബിഗ് ബാഷില്‍ റെക്കോര്‍ഡ് കുറിച്ച് മാര്‍ക്കസ് സ്‌റ്റോയ്‌നിസ്

author img

By

Published : Jan 13, 2020, 2:52 AM IST

ലീഗ് ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറെന്ന റെക്കോര്‍ഡാണ് ഓസ്‌ട്രേലിയന്‍ താരം സ്വന്തമാക്കിയത്.

Marcus Stoinis  BBL  D'Arcy Short  Melbourne Stars  ബിഗ് ബാഷ് ലീഗ്  മാര്‍ക്കസ് സ്‌റ്റോയ്‌നിസ്
ബിഗ് ബാഷില്‍ റെക്കോര്‍ഡ് കുറിച്ച് മാര്‍ക്കസ് സ്‌റ്റോയ്‌നിസ്

മെൽബൺ: ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ അത്‌ഭുതങ്ങള്‍ തുടരുന്നു. ലീഗ് ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോറെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയ്‌നിസ്. സിഡ്നി സിക്സേഴ്സിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാർസിന് വേണ്ടി ഓപ്പണറായിറങ്ങിയ സ്റ്റോയ്നിസ്, 79 പന്തിൽ 147 റണ്‍സാണ് അടിച്ചെടുത്ത്. 13 ഫോറുകളുടെയും എട്ടു സിക്‌സറിന്‍റെയും അകമ്പടിയോടെയാണ് സ്റ്റോയ്നിസ് റെക്കോര്‍ഡിലേക്കെത്തിയത്. 69 പന്തില്‍ 122 റണ്‍സെടുത്ത ഓസീസ് താരം ഡാർസി ഷോർട്ടിന്‍റെ റെക്കോർഡാണ് സ്റ്റോയ്നിസ് തകർത്തത്.

ഓപ്പണിങ് വിക്കറ്റിൽ ഹിൽട്ടൺ കാർട്ട്റൈറ്റിനൊപ്പം 207 റൺസിന്‍റെ കൂട്ടുകെട്ടാണ് സ്റ്റോയ്നിസ് തീര്‍ത്തത്. ഇതോടെ ബിഗ് ബാഷ് ലീഗിലെ ഉയർന്ന കൂട്ടുകെട്ടിന്‍റെ റെക്കോർഡും ഇരുവരുടെയും പേരിലായി. 40 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 59 റൺസാണ് കാർട്ട്റൈറ്റ് നേടിയത്. താരങ്ങളുടെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ മെൽബൺ സ്റ്റാർസ് നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി. മറുപടി ബാറ്റിനിങ്ങിനിറങ്ങിയ സിഡ്നി സിക്സേഴ്സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മെല്‍ബണിന് 44 റണ്‍സിന്‍റെ ജയം.

ഐപിഎൽ താരലേലത്തിൽ 4.8 കോടി രൂപയ്ക്ക് സ്റ്റോയ്നിസിനെ സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസിനും താരത്തിന്‍റെ ഈ പ്രകടനം ആവേശം പകരും. വിജയത്തോടെ ഒൻപതു മത്സരങ്ങളിൽനിന്ന് 16 പോയിന്‍റുമായി മെൽബൺ സ്റ്റാർസ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 പോയിന്‍റുള്ള സിഡ്നി സിക്സേഴ്സ് ലീഗില്‍ രണ്ടാമതാണ്.

Intro:Body:

Melbourne: Melbourne Stars opener Marcus Stoinis notched up the record of Big Bash League's highest individual score as he slammed 79-ball 147 against Sydney Sixers on Sunday at the Melbourne Cricket Ground (MCG). 

With the scintillating knock, he surpassed D'Arcy Short, who had a 69-ball unbeaten 122 two years ago.

It was Stoinis and Hilton Cartwright (59) heroics which powered the Stars to mammoth 219/1 in the allotted 20 overs. The duo shared a 207-run partnership for the opening wicket to hand a perfect start to their side.

Stoinis knock was laced with 13 boundaries and eight sixes.

The 30-year-old will ply his trade for Delhi Capitals in the upcoming editions of the Indian Premier League (IPL). Soon after his blistering knock, the Delhi-based franchise were quick to take note of the right-hander's heroics and tweeted: "Absolutely outrageous! Marcus Stoinis finishes with an unbeaten 147 off 79 balls, the highest ever individual score in BBL history."

Stoinis meanwhile, also leads the charts for leading run-getters in this year's edition of BBL after amassing 331 runs from eight innings, averaging over 55.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.