മാഞ്ചസ്റ്റര്‍: ഓസ്‌ട്രേലിയക്ക് എതിരായ ഓള്‍ഡ് ട്രാഫോഡ് എകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഇത്തവണയും സ്റ്റീവ് സ്മിത്ത് ഇല്ലാതെയാണ് ഓസിസ് ടീം ഇറങ്ങുന്നത്. സാം കുറാന് പകരം മാര്‍ക്ക് വുഡ് ഇംഗ്ലീഷ് ടീമിലും ഇടം നേടി.
ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ നേരത്തെ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയിരുന്നു.