ETV Bharat / sports

വെസ്റ്റ് ഇൻഡീസിനെ ഇനി പൊള്ളാർഡ് നയിക്കും

ഏകദിനത്തിലും ടി-20ലും വെസ്റ്റ് ഇൻഡീസിനെ നയിക്കാൻ വെടിക്കെട്ട് ഓൾറൗണ്ടറായ പൊള്ളാർഡ്. നിലവിലെ നായകനായ ജേസൺ ഹോൾഡർ ടെസ്റ്റില്‍ നായകനായി തുടരും.

author img

By

Published : Sep 9, 2019, 11:47 PM IST

വെസ്റ്റ് ഇൻഡീസിനെ ഇനി പൊള്ളാർഡ് നയിക്കും

പോർട്ട് ഓഫ് സ്‌പെയ്‌ൻ: വെസ്റ്റ് ഇൻഡീസ് ഏകദിന, ടി-20 നായകനായി കീറോൺ പൊള്ളാർഡിനെ നിയമിച്ചു. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളെ ജേസൺ ഹോൾഡറും ടി-20 ടീമിനെ ബ്രാത്‌വെയ്റ്റുമാണ് നയിക്കുന്നത്. തന്‍റെ പ്രഥമ പരിഗണന ലോക ട്വന്‍റി-20 കിരീടം നിലനിർത്തുകയാണെന്ന് പൊള്ളാർഡ് വ്യക്തമാക്കി.

നവംബറില്‍ അഫ്‌ഗാനെതിരായ പരമ്പരയിലായിരിക്കും പൊള്ളാർഡ് നായകനായി അരങ്ങേറുക. ലോകമെമ്പാടുമുള്ള ടി-20 ഫ്രാഞ്ചൈസികൾക്കായി കളിച്ചതിന്‍റെ അനുഭവ സമ്പത്ത് നായകൻ എന്ന നിലയില്‍ തനിക്ക് ഗുണം ചെയ്യുമെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു. അതേസമയം ടെസ്റ്റ് ടീം നായകനായി ഹോൾഡർ തുടരുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് പ്രസിഡന്‍റ് റിക്കി സ്കെറിറ്റ് പറഞ്ഞു. ഇന്ത്യക്കെതിരായ ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ വൻ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് നായകസ്ഥാനത്ത് പുതിയ പരീക്ഷണങ്ങൾക്ക് വെസ്റ്റ് ഇൻഡീസ് തയാറായത്.

വെസ്റ്റ് ഇൻഡീസിന് വേണ്ടി 101 ഏകദിനങ്ങളിലും 62 ടി-20 മത്സരങ്ങളിലും 32കാരനായ പൊള്ളാർഡ് ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 2016ലാണ് പൊള്ളാർഡ് അവസാനമായി ഏകദിനം കളിച്ചത്.

Intro:Body:Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.