ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേട്ടത്തിലെത്തുന്ന ആദ്യ പേസ് ബൗളറായി ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍. പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ആന്‍ഡേഴ്‌സന്‍റെ ചരിത്ര നേട്ടം. 56 ടെസ്റ്റുകളില്‍ നിന്നാണ് ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 563 വിക്കറ്റുകള്‍ നേടീയ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പേസ് ബൗളറെന്ന നേട്ടം ആന്‍ഡേഴ്‌സണ്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ ഏറ്റവും അധികം വിക്കറ്റ് നേടിയവരുടെ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ, അനിൽ കുംബ്ലെ എന്നിവരാണ് പട്ടിയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ.
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേട്ടവുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍
പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ആന്‍ഡേഴ്‌സന്‍റെ ചരിത്ര നേട്ടം