ETV Bharat / sports

ലോകകപ്പ് സ്വന്തമാക്കാന്‍ ടീം വ്യക്തമായ പദ്ധതി വേണം: ഇര്‍ഫാന്‍ പത്താന്‍ - ഐസിസി വാര്‍ത്ത

2013-ല്‍ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ശേഷം ഐസിസിയുടെ ഒരു കപ്പ് പോലും ഇന്ത്യ നേടിയിട്ടില്ല

irfan pathan news  icc news  world cup news  ഇര്‍ഫാന്‍ പത്താന്‍ വാര്‍ത്ത  ഐസിസി വാര്‍ത്ത    ലോകകപ്പ് വാര്‍ത്ത
പത്താന്‍
author img

By

Published : Jun 14, 2020, 8:28 PM IST

മുംബൈ: ലോകകപ്പ് ഉള്‍പ്പെടെയുള്ള ഐസിസി ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കാന്‍ ടീം ഇന്ത്യക്ക് വ്യക്തമായ പദ്ധതി ആവശ്യമുണ്ടെന്ന് ഓര്‍മപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍. 2013-ല്‍ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ശേഷം ഐസിസിയുടെ ഒരു കപ്പ് പോലും ബിസിസിഐയുടെ അലമാരയില്‍ എത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ ഓര്‍മപ്പെടുത്തല്‍. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് കോലിയും കൂട്ടരും പുറത്തായി. സമാന രീതിയില്‍ 2017-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോട് തോറ്റ് പുറത്തായി.

2019 ലോകകപ്പില്‍ വ്യക്തമായ പദ്ധതി ഇല്ലാത്തതാണ് ഇന്ത്യക്ക് വിനയായതെന്ന് പത്താന്‍ ചൂണ്ടിക്കാണിക്കുന്നു. അന്ന് നാലാമനായി ഇറങ്ങാന്‍ ഒരു ബാറ്റ്‌സ്മാന്‍ ടീമില്‍ ഉണ്ടായിരുന്നില്ല. ഉചിതമായ ഒരു അന്തിമ ഇലവന്‍ പോലുമില്ലാതെ അന്ന് നാം പ്രയാസപ്പെട്ടു. വ്യക്തമായ പദ്ധതി ഉണ്ടെങ്കില്‍ ടീമിന് അന്ന് കൂടുതല്‍ കഴിവ് പുറത്തെടുക്കാന്‍ സാധിക്കുമായിരുന്നു. നമുക്ക് ധാരാളം സാധ്യതകളുണ്ട്. ധാരാളം കളിക്കാരുണ്ട്. മികച്ച ഫിറ്റ്‌നസുണ്ട്. ലോക ചാമ്പ്യന്‍മാരാകന്‍ വേണ്ടതെല്ലാം നമ്മുടെ കൈവശമുണ്ടെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. 35 വയസുള്ള പത്താന്‍ രാജ്യത്തിന് വേണ്ടി 120 ഏകദിനങ്ങളും 29 ടെസ്റ്റ് മത്സരങ്ങളും കളിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.