ETV Bharat / sports

സ്പോൺസർമാരെ തേടി ബിസിസിഐ: പതഞ്ജലി വരുമോ രക്ഷിക്കാൻ

ഈമാസം 18 വരെയാണ് താല്‍പര്യമുള്ളവർക്ക് സ്പോൺസർഷിപ്പിനായി സമീപിക്കാമെന്ന് ബിസിസിഐ അറിയിച്ചിരിക്കുന്നത്. വിവോ നല്‍കിയിരുന്ന തുക ലഭിക്കുമെന്ന് ഉറപ്പില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ എത്രയും വേഗം സ്പോൺസറെ കണ്ടെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ബിസിസിഐയ്ക്ക് പ്രൊപ്പോസല്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് പതഞ്ജലി അറിയിച്ചിട്ടുണ്ട്.

author img

By

Published : Aug 10, 2020, 1:25 PM IST

IPL Title rights: BCCI invites bids: patanjali interested
സ്പോൺസർമാരെ തേടി ബിസിസിഐ: പതഞ്ജലി വരുമോ രക്ഷിക്കാൻ

മുംബൈ: പണം ഒഴുകുന്ന ഐപിഎല്ലിന്‍റെ ടൈറ്റില്‍ സ്പോൺസർഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ പിൻമാറിയതോടെ ശരിക്കും ബുദ്ധിമുട്ടിലായത് ബിസിസിഐയാണ്. ഓരോ വർഷവും 440 കോടി രൂപയാണ് സ്പോൺസർഷിപ്പായി വിവോ ബിസിസിഐക്ക് നല്‍കിയിരുന്നത്. വിവോ പിൻമാറിയതോടെ പുതിയ സ്പോൺസർമാരെ തേടുകയാണ് ബിസിസിഐ. ഈമാസം 18 വരെയാണ് താല്‍പര്യമുള്ളവർക്ക് സ്പോൺസർഷിപ്പിനായി സമീപിക്കാമെന്ന് ബിസിസിഐ അറിയിച്ചിരിക്കുന്നത്. വിവോ നല്‍കിയിരുന്ന തുക ലഭിക്കുമെന്ന് ഉറപ്പില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ എത്രയും വേഗം സ്പോൺസറെ കണ്ടെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്.

ഐപിഎല്‍ സ്പോൺസർഷിപ്പ് വഴി ആഗോള തലത്തില്‍ ശ്രദ്ധ ലഭിക്കുമെന്നതിനാല്‍ ബാബാ രാംദേവിന്‍റെ പതഞ്ജലി ടൈറ്റില്‍ സ്പോൺസർഷിപ്പിന് താല്‍പര്യം അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ബിസിസിഐയ്ക്ക് പ്രൊപ്പോസല്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് പതഞ്ജലി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിവർഷം 440 കോടി എന്ന തുക പതഞ്ജലിക്ക് താങ്ങാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതേസമയം, ജിയോ, ആമസോൺ, ടാറ്റ ഗ്രൂപ്പ്, ഡ്രീം 11, ബൈജൂസ് ആപ്പ് എന്നിവരും സ്പോൺസർഷിപ്പിന്‍റെ പരിഗണനയിലാണ്. ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയതാ വാദത്തെ തുടർന്നാണ് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ പിൻമാറിയത്. ഈ സാഹചര്യത്തില്‍ ദേശീയതാ വാദം ഉയർത്തുന്ന പതഞ്ജലിയുടെ വരവ് അവർക്ക് തന്നെയാകും പ്രയോജനപ്പെടുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.