ഇൻഡോർ; പുതുവർഷത്തില്‍ തകർപ്പൻ വിജയത്തുടക്കവുമായി ടീം ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ ടി -20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. 143 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി. നാല് ഓവറില്‍ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നവദീപ് സെയ്നിയാണ് കളിയിലെ കേമൻ. ഇതോടെ പരമ്പരയില്‍ ഇന്ത്യ ( 1-0)ത്തിന് മുന്നിലെത്തി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇൻഡോറില്‍ നടന്ന രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ലങ്ക 20 ഓവറില്‍ 142 റൺസ് മാത്രമാണ് നേടിയത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ തുടക്കം മുതല്‍ ലങ്കയെ വരിഞ്ഞു മുറുക്കിയിരുന്നു. ശാർദുർ താക്കൂർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ നവദീപ് സെയ്നി, കുല്‍ദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് നേടി. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ജസ്പ്രീത് ബുംറയും സ്പിന്നർ വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
143 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നല്‍കിയത്. രോഹിതിന് പകരം ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശിഖർ ധവാനും 32 റൺസും ലോകേഷ് രാുഹുല്‍ 45 റൺസും നേടി പുറത്തായി. വൺഡൗണായി എത്തിയ ശ്രേയസ് അയ്യരും നായകൻ വിരാട് കോലിയും ചേർന്ന് പിന്നീട് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. അയ്യർ 34 റൺസെടുത്ത് പുറത്തായപ്പോൾ കോലി സിക്സ് അടിച്ചാണ് വിജയം ആഘോഷിച്ചത്. പരമ്പരയിലെ മൂന്നാം ടി-20 വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ ഗഹുഞ്ചയില്‍ നടക്കും.