ETV Bharat / sports

ഇന്ത്യയുടെ ഭാവി താരങ്ങളെ വാർത്തെടുത്ത് ഐപിഎല്‍ 2019

ഒരുപിടി മികച്ച യുവതാരങ്ങളെയാണ് ഐപിഎല്‍ പന്ത്രണ്ടാം സീസൺ സമ്മാനിച്ചത്

author img

By

Published : May 6, 2019, 4:26 PM IST

ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസൺ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലേ ഓഫിലെത്തിയത്. എല്ലാ സീസണിലെയും പോലെ ഈ വർഷവും ഒരുപിടി മികച്ച യുവതാരങ്ങളുടെ വളർച്ചയ്ക്ക് ഐപിഎല്‍ സാക്ഷ്യം വഹിച്ചു.

ഫ്രാഞ്ചൈസികൾ നിരവധി താരങ്ങൾക്ക് അവസരം നല്‍കിയെങ്കിലും എല്ലാവർക്കും മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ചിലർ മുതിർന്ന താരങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. വരും വർഷങ്ങളില്‍ ഇന്ത്യൻ ടീമില്‍ കാണാൻ സാധ്യതയുള്ള താരങ്ങളാണ് ഇവർ.

  • റിയാൻ പരാഗ് (രാജസ്ഥാൻ റോയല്‍സ്)
    ഇന്ത്യൻ യുവതാരങ്ങൾ  ഐപിഎല്‍ 201
    റിയാൻ പരാഗ്

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലാണ് 17കാരനായ റിയാൻ പരാഗ് രാജസ്ഥാന് വേണ്ടി അരങ്ങേറിയത്. ഈ സീസണിലെ ഏറ്റവും വലിയ കണ്ടെത്തല്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് റിയാൻ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ തകർപ്പൻ പ്രകടനം കാഴ്ചവച്ച് രാജസ്ഥാന്‍റെ വിജയശില്‍പ്പിയായി മാറാൻ റിയാന് കഴിഞ്ഞു. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു അർധ സെഞ്ച്വറി ഉൾപ്പെടെ 160 റൺസാണ് താരം നേടിയത്. സഞ്ജു സാംസണെ മറികടന്ന് ഐപിഎല്ലില്‍ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും റിയാൻ പരാഗ് സ്വന്തമാക്കി.

  • രാഹുല്‍ ചഹാർ (മുംബൈ ഇന്ത്യൻസ്)
    ഇന്ത്യൻ യുവതാരങ്ങൾ  ഐപിഎല്‍ 201
    രാഹുല്‍ ചഹാർ

മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച യുവതാരമാണ് രാഹുല്‍ ചഹാർ. ഇന്ത്യൻ അണ്ടർ-19, അണ്ടർ-21, ഇന്ത്യ എ ടീമുകളിലും രാഹുല്‍ കളിച്ചിട്ടുണ്ട്. ബൗളിംഗിലെ വൈവിധ്യവും ഒരേ ഫോമില്‍ പന്തെറിയാനുള്ള കഴിവുമാണ് ചഹാറിന്‍റെ കരുത്ത്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകൾ നേടാൻ 19കാരനായ ലെഗ് സ്പിന്നർക്ക് കഴിഞ്ഞു.

  • ഇഷാൻ കിഷാൻ(മുംബൈ ഇന്ത്യൻസ്)
    ഇന്ത്യൻ യുവതാരങ്ങൾ  ഐപിഎല്‍ 201
    ഇഷാൻ കിഷാൻ

മുംബൈ ഇന്ത്യൻസ് യുവരാജ് സിംഗിന് പകരം അന്തിമ ഇലവനില്‍ ഉൾപ്പെടുത്തിയ ഇടംകൈയ്യൻ ബാറ്റ്സ്മാനാണ് ഇഷാൻ കിഷൻ. വിക്കറ്റ് കീപ്പർ കൂടിയായ ഇഷാൻ ഭാവി ഇന്ത്യൻ ടീമില്‍ സ്ഥാനമർഹിക്കുന്നു. ഈ സീസണില്‍ അഞ്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും ബാംഗ്ലൂരിനെതിരെ ഒമ്പത് പന്തില്‍ നിന്ന് ഇഷാൻ 21 റൺസ് അടിച്ചെടുത്തിരുന്നു.

  • ശ്രേയസ് ഗോപാല്‍(രാജസ്ഥാൻ റോയല്‍സ്)
    ഇന്ത്യൻ യുവതാരങ്ങൾ  ഐപിഎല്‍ 201
    ശ്രേയസ് ഗോപാല്‍

ഐപിഎല്ലില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവച്ച രാജസ്ഥാന് ഈ സീസണിലെ ഏക ആശ്വാസമാണ് യുവ സ്പിന്നർ ശ്രേയസ് ഗോപാലിന്‍റെ പ്രകടനം. വിരാട് കോലിയും ഡിവില്ലിയേഴ്സിനെയും രണ്ട് തവണ പുറത്താക്കാൻ ഈ യുവതാരത്തിന് കഴിഞ്ഞു. ബാംഗ്ലൂരുമായുള്ള ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും ശ്രേയസിന്‍റെ ഹാട്രിക് പ്രകടനം ശ്രദ്ധേയമായി.

  • ശുഭ്മാൻ ഗില്‍(കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
    ഇന്ത്യൻ യുവതാരങ്ങൾ  ഐപിഎല്‍ 201
    ശുഭ്മാൻ ഗില്‍

ഐപിഎല്ലിലെ പുത്തൻ താരോദയമാണ് കൊല്‍ക്കത്ത താരമായ ശുഭ്മാൻ ഗില്‍. ഈ സീസണില്‍ മികച്ച പ്രകടനമാണ് പത്തൊമ്പതുകാരൻ പുറത്തെടുത്തത്. ഇന്ത്യൻ ടീമില്‍ ഉറപ്പായും സ്ഥാനമർഹിക്കുന്ന താരമാണ് ശുഭ്മാൻ ഗില്‍ എന്ന് മുൻ താരങ്ങൾ വരെ പറയുന്നു. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് മൂന്ന് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 296 റൺസാണ് ഗില്‍ നേടിയത്.

Intro:Body:

ഇന്ത്യയുടെ ഭാവി താരങ്ങളെ വാർത്തെടുത്ത് ഐപിഎല്‍ 2019

ഒരുപിടി മികച്ച യുവതാരങ്ങളെയാണ് ഐപിഎല്‍ പന്ത്രണ്ടാം സീസൺ സമ്മാനിച്ചത്

ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസൺ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലേ ഓഫിലെത്തിയത്. എല്ലാ സീസണിലെയും പോലെ ഈ വർഷവും ഒരുപിടി മികച്ച യുവതാരങ്ങളുടെ വളർച്ചയ്ക്ക് ഐപിഎല്‍ സാക്ഷ്യം വഹിച്ചു. 

ഫ്രാഞ്ചൈസികൾ നിരവധി താരങ്ങൾ അവസരം നല്‍കിയെങ്കിലും എല്ലാവർക്കും മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ചിലർ മുതിർന്ന താരങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. വരും വർഷങ്ങളില്‍ ഇന്ത്യൻ ടീമിന് മുതല്‍കൂട്ടാൻ ശേഷിയുള്ള താരങ്ങൾ ഇവരാണ്. 

റിയാൻ പരാഗ് (രാജസ്ഥാൻ റോയല്‍സ്)

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലാണ് 17കാരനായ റിയാൻ പരാഗ് രാജസ്ഥാന് വേണ്ടി അരങ്ങേറിയത്. ഈ സീസണിലെ ഏറ്റവും വലിയ കണ്ടെത്തല്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് റിയാൻ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ തകർപ്പൻ പ്രകടനം കാഴ്ചവച്ച് രാജസ്ഥാന്‍റെ വിജയശില്‍പ്പിയായി മാറാൻ റിയാന് കഴിഞ്ഞു. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു അർധ സെഞ്ച്വറി ഉൾപ്പെടെ 160 റൺസാണ് താരം നേടിയത്. സഞ്ജു സാംസണെ മറികടന്ന് ഐപിഎല്ലില്‍ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും റിയാൻ പരാഗ് സ്വന്തമാക്കി. 

രാഹുല്‍ ചഹാർ (മുംബൈ ഇന്ത്യൻസ്)

മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച യുവതാരമാണ് രാഹുല്‍ ചഹാർ. ഇന്ത്യൻ അണ്ടർ-19, അണ്ടർ-21, ഇന്ത്യ എ ടീമുകളിലും രാഹുല്‍ കളിച്ചിട്ടുണ്ട്. ബൗളിംഗിലെ വൈവിധ്യവും ഒരേ ഫോമില്‍ പന്തെറിയാനുള്ള കഴിവുമാണ് ചഹാറിന്‍റെ കരുത്ത്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകൾ നേടാൻ 19കാരനായ ലെഗ് സ്പിന്നർക്ക് കഴിഞ്ഞു. 

ഇഷാൻ കിഷാൻ(മുംബൈ ഇന്ത്യൻസ്)

മുംബൈ ഇന്ത്യൻസ് യുവരാജ് സിംഗിന് പകരം അന്തിമ ഇലവനില്‍ ഉൾപ്പെടുത്തിയ ഇടംകൈയ്യൻ ബാറ്റ്സ്മാനാണ് ഇഷാൻ കിഷൻ. വിക്കറ്റ് കീപ്പർ കൂടിയായ ഇഷാൻ ഭാവി ഇന്ത്യൻ ടീമില്‍ സ്ഥാനമർഹിക്കുന്നു. ഈ സീസണില്‍ അഞ്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും ബാംഗ്ലൂരിനെതിരെ ഒമ്പത് പന്തില്‍ നിന്ന് ഇഷാൻ 21 റൺസ് അടിച്ചെടുത്തിരുന്നു. 

ശ്രേയസ് ഗോപാല്‍(രാജസ്ഥാൻ റോയല്‍സ്)

ഐപിഎല്ലില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവച്ച രാജസ്ഥാന് ഈ സീസണിലെ ഏക ആശ്വാസമാണ് യുവ സ്പിന്നർ ശ്രേയസ് ഗോപാലിന്‍റെ പ്രകടനം. വിരാട് കോലിയും ഡിവില്ലിയേഴ്സിനെയും രണ്ട് തവണ പുറത്താക്കാൻ ഈ യുവതാരത്തിന് കഴിഞ്ഞു. ബാംഗ്ലൂരുമായുള്ള ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും ശ്രേയസിന്‍റെ ഹാട്രിക് പ്രകടനം ശ്രദ്ധേയമായി. 

ശുഭ്മാൻ ഗില്‍(കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)

ഐപിഎല്ലിലെ പുത്തൻ താരോദയമാണ് കൊല്‍ക്കത്ത താരമായ ശുഭ്മാൻ ഗില്‍. ഈ സീസണില്‍ മികച്ച പ്രകടനമാണ് പത്തൊമ്പതുകാരൻ പുറത്തെടുത്തത്. ഇന്ത്യൻ ടീമില്‍ ഉറപ്പായും സ്ഥാനമർഹിക്കുന്ന താരമാണ് ശുഭ്മാൻ ഗില്‍ എന്ന് മുൻ താരങ്ങൾ വരെ പറയുന്നു. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് മൂന്ന് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 296 റൺസാണ് ഗില്ലിന്‍റെ നേട്ടം. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.