മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനവും, ടി-20യും, രണ്ട് ടെസ്റ്റുമാണ് പര്യടനത്തിനുള്ളത്. വിരാട് കോഹ്‌ലി തന്നെയാണ് മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുക. ഇന്ത്യൻ മുൻ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി പര്യടനത്തില്‍ നിന്ന് സ്വയം പിന്മാറിയിരുന്നു.
ലോകകപ്പ് കളിച്ച ടീമില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിലേക്ക് പറക്കുന്നത്. ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ടീമില്‍ തിരിച്ചെത്തി. ലോകകപ്പ് ടീമിലില്ലാതിരുന്ന മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, നവദീപ് സൈനി, ഖലീല്‍ അഹമ്മദ് എന്നിവർ ടീമിലിടം നേടി. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഏകദിനത്തിലും ടി-20യിലും വിശ്രമം അനുവദിച്ചപ്പോൾ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യക്ക് മൂന്ന് ഫോർമാറ്റിലും വിശ്രമം അനുവദിച്ചു. ടി-20യില്‍ രാഹുല്‍ ചഹർ, വാഷിങ്ടൺ സുന്ദർ, ദീപക് ചഹർ എന്നിവരും ഇടംനേടി.
ഏകദിനത്തിലും ടി-20ലും വിശ്രമം അനുവദിച്ച ബുമ്ര ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമില്‍ രോഹിത് ശർമ്മ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. രഹാനെയാണ് ടെസ്റ്റിലെ ഉപനായകൻ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വൃദ്ധിമാൻ സാഹയും ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു.
ഏകദിന ടീം - വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി.
ടി20 ടീം - വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, നവ്ദീപ് സൈനി.
ടെസ്റ്റ് ടീം - വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മായങ്ക് അഗര്‍വാള്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ