ETV Bharat / sports

ടീം ഇന്ത്യക്ക് ന്യൂസിലന്‍ഡില്‍ സ്വീകരണം - ന്യൂസിലന്‍ഡ് വാർത്ത

ഇന്ത്യന്‍ ഹൈക്കമ്മീഷണർ മുക്തേഷ് പർദേശിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സ്വീകരണം നല്‍കിയത്.

Indian High Commission news  New Zealand news  Virat Kohli news  ഇന്ത്യന്‍ ഹൈക്കമ്മീഷ്‌ണർ വാർത്ത  ന്യൂസിലന്‍ഡ് വാർത്ത  വിരാട് കോലി വാർത്ത
ടീം ഇന്ത്യ
author img

By

Published : Feb 19, 2020, 11:16 PM IST

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ മുക്തേഷ് പർദേശി സ്വീകരണം നല്‍കി. ന്യൂസിലന്‍ഡ് പര്യടനത്തിനായാണ് നായകന്‍ വിരാട് കോലിയും കൂട്ടരും ന്യൂസിലന്‍ഡില്‍ എത്തിയത്. ഹൈക്കമ്മീഷണർ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്ന് നായകന്‍ വിരാട് കോലി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്‌ണർ മുക്തേഷ് പർദേശി നല്‍കിയ സ്വീകരണം.
Indian High Commission news  New Zealand news  Virat Kohli news  ഇന്ത്യന്‍ ഹൈക്കമ്മീഷ്‌ണർ വാർത്ത  ന്യൂസിലന്‍ഡ് വാർത്ത  വിരാട് കോലി വാർത്ത
രവിശാസ്‌ത്രിയുടെ ട്വീറ്റ്.

ഇവിടെയുള്ള ധാരാളം ഇന്ത്യക്കാർക്കൊപ്പം സമയം ചെലവഴിക്കാനായി. പര്യടനത്തിനിടെ ഒരുക്കിയ ഈ സായാഹ്നത്തിന് നന്ദി പറയുന്നുവെന്നും കോലി പറഞ്ഞു. പരിശീലകന്‍ രവിശാസ്‌ത്രി ഉൾപ്പെടെയുള്ളവരും സ്വീകരണത്തിന്‍റെ ഭാഗമായി.

ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ടീം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഫെബ്രുവരി 21-ന് തുടക്കമാകും. പരമ്പരയുടെ ഭാഗമായി രണ്ട് മത്സരങ്ങളാണ് ടീം ഇന്ത്യ കളിക്കുക. നേരത്തെ ടി-20 പരമ്പര 5-0ത്തിന് ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഏകദിന പരമ്പര 3-0ത്തിന് ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.