ലോഡർഹിൽ: വെസ്റ്റിന്‍ഡീസിന് എതിരായ ട്വന്‍റി ട്വന്‍റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 96 റണ്‍സ് എന്ന വിജയ ലക്ഷ്യം പതിനാറ് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. ബാറ്റിങിനെ പിന്തുണക്കാത്ത പിച്ചില്‍ കരുതലോടെ കളിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സുമായി ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിയുമായി രോഹിത് ശര്‍മ്മ ഇന്നിംഗ്സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ടീം ടോട്ടല്‍ 32ല്‍ നില്‍ക്കെ രോഹിതും പുറത്തായി പിന്നാലെ വന്ന റിഷഭ് പന്തും റണ്ണൊന്നും നേടാതെ പവലിയനിലേക്ക് മടങ്ങി. പിന്നീട് മനേഷ് പാണ്ഡേയും കോഹ്‌ലിയും ചെറിയ ചെറുത്ത് നില്‍പ് നടത്തിയെങ്കിലും ഈ കൂട്ടുകെട്ടിനും അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇരു താരങ്ങളും 19 റണ്‍സ് വീതം നേടി പുറത്തായി. ശേഷം എത്തിയ ക്രുണാല്‍ പാണ്ഡ്യക്കും കാര്യമായ ചെറുത്ത് നില്‍പ് നടത്താന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ-വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനാണ് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചത്.
24 റണ്‍സ് നേടിയന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അതേ സമയം ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 49 റണ്‍സ് നേടിയ കീരോണ്‍ പൊള്ളാഡിന്‍റെ മികവിലാണ് നൂറ് റണ്‍സിനടുത്ത് സ്കോര്‍ നേടിയത്. ഇന്ത്യക്കായി പുതുമുഖ താരം നവദീപ് സൈനി മൂന്ന് വിക്കറ്റ് എടുത്തു. അവസാന ഓവറില്‍ റണ്‍സ് വിട്ട് കൊടുക്കാതെ കിറോണ്‍ പൊള്ളാഡിന്‍റെ വിക്കറ്റ് സ്വന്തമാക്കിയതും സൈനിയുടെ വരവ് ഗംഭീരമാക്കി. സൈനി തന്നെയാണ് കളിയിലെ താരം. വിന്‍ഡീസ് ബൗളിംഗ് നിരയില്‍ ഷെല്‍ഡന്‍ കോട്രെല്‍, സുനില്‍ നരേന്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.