ഹാമില്‍ട്ടണ്‍: ഇന്ത്യക്ക് എതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ട്രെന്‍ഡ് ബോൾട്ട്, അജാസ് പട്ടേല്‍, കെയില്‍ ജാമിസണ്‍ എന്നിവർ ടീമില്‍ ഇടം നേടി. ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഫെബ്രുവരി 21-ന് വെല്ലിങ്ടണില്‍ തുടക്കമാകും. രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. കെയിന്‍ വില്യംസണ്‍ ന്യൂസിലന്‍ഡ് ടീമിനെ നയിക്കും.
-
Trent Boult has returned to the New Zealand Test squad to face India 🙌
— ICC (@ICC) February 17, 2020 " class="align-text-top noRightClick twitterSection" data="
How much of an impact do you think he'll make? #NZvINDhttps://t.co/kmSMWyEpOr
">Trent Boult has returned to the New Zealand Test squad to face India 🙌
— ICC (@ICC) February 17, 2020
How much of an impact do you think he'll make? #NZvINDhttps://t.co/kmSMWyEpOrTrent Boult has returned to the New Zealand Test squad to face India 🙌
— ICC (@ICC) February 17, 2020
How much of an impact do you think he'll make? #NZvINDhttps://t.co/kmSMWyEpOr
ഓസ്‌ട്രേലിയിലെ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്‌റ്റിനിടെ കൈക്ക് പരിക്കേറ്റ് പുറത്തായ ട്രെന്‍ഡ് ബോൾട്ട് ടെസ്‌റ്റ് ടീമില്‍ ടീമില്‍ തിരിച്ചെത്തുന്ന ആദ്യ പരമ്പരയാണ് ഇത്. കൂടാതെ ജാമിസണിന് ആദ്യ ടെസ്റ്റ് മത്സരം കളിക്കാനുള്ള അവസരവും ഇന്ത്യക്ക് എതിരാ പരമ്പരയില്‍ ലഭിച്ചേക്കും. നേരത്തെ ഇന്ത്യക്ക് എതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ജാമിസണിന്‍റെ മികച്ച പ്രകടനമാണ് ഇപ്പോൾ ഗുണം ചെയ്‌തത്. ഇതോടെ ഇന്ത്യക്ക് എതിരെ ശക്തമായ ബൗളിങ് നിരയെ ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ന്യൂസിലന്‍ഡ്.
നേരത്തെ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ പരിക്കേറ്റ ലോക്കി ഫെർഗൂസണിന് പകരം ജാമിസണ് അവസരം ലഭിച്ചെങ്കിലും അന്തിമ ഇലവനില്‍ ഇടംപിടിക്കാനായില്ല. 2019-ല്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് പട്ടേല്‍ അവസാനമായി ടെസ്റ്റ് മത്സരം കളിക്കുന്നത്. ടോം ലാഥമിനൊപ്പം ടോം ബ്ലണ്ടല്‍ ന്യൂസിലന്‍ഡ് ടീമിനായി ഓപ്പണർമാരായി ഇറങ്ങും. നേരത്തെ ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ആത്മവശ്വാസത്തിലാണ് ന്യൂസിലന്‍ഡ്.